അമ്മയും കുഞ്ഞും സുഖംപ്രാപിച്ചു
മണ്ണാര്‍ക്കാട്: ഗവ. താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവചികിത്സയ്ക്കിടെയു ണ്ടായ പ്രതിസന്ധിഘട്ടത്തില്‍ സഹായഹസ്തവുമായി സ്വകാര്യ ആശുപത്രിയിലെ ഡോ ക്ടറും. പ്രസവചികിത്സയ്ക്കുശേഷം അമ്മയും കുഞ്ഞും സുഖംപ്രാപിച്ചു. മണ്ണാര്‍ക്കാട്ടെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. കമ്മാപ്പയാണ് അടിയന്തരഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തി തന്റെ പരിചയസമ്പത്തുപയോഗിച്ച് ചികിത്സ വിജയകരമാക്കി യത്. വ്യാഴാഴ്ചയാണ് സംഭവം. തെങ്കര ചിറപ്പാടം സ്വദേശിനിയായ 23 കാരിയെയാണ് താലൂക്ക് ആശുപത്രിയിലെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. സുഖപ്രസവം നടക്കാത്തതി നാല്‍ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ കലയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ യുവ തിയുടെ ശാരീരികനില വഷളായി. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകട ത്തിലാകുന്ന സാഹചര്യമായി. എന്നാല്‍ മനഃസാനിധ്യം കൈവിടാതെ ഡോ. കല പെട്ടെ ന്നുതന്നെ പ്രസവചികിത്സാരംഗത്തെ ഏറെ പരിചയസമ്പത്തുള്ള ന്യൂ അല്‍മ ഹോസ്പി റ്റല്‍ എം.ഡി.കൂടിയായ ഡോ. എ. കമ്മാപ്പയെ ഫോണില്‍വിളിക്കുകയും സാഹചര്യം വിശദീകരിക്കുകയും ചെയ്തു. സ്വന്തം ആശുപത്രിയിലെ തിരക്കുകള്‍ മാറ്റിവച്ച് അദ്ദേഹം ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലേക്ക് എത്തുകയും രക്ഷാദൗത്യം തുടങ്ങുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം മറ്റു ഡോക്ടര്‍മാരും ചേര്‍ന്ന് ശസ്ത്രക്രിയ വിയകരമായി പൂര്‍ത്തിയാക്കി. നിലവില്‍ അമ്മയും കുഞ്ഞും സുഖംപ്രാപിച്ചതായും അധികൃതര്‍ അറിയിച്ചു. നിര്‍ണായക സമയത്ത് തിരക്കുകള്‍മാറ്റിവച്ച് സഹായഹസ്തവുമായെത്തിയ ഡോ. കമ്മാപ്പയെ ആശുപത്രി അധികൃതരും ജീവനക്കാരും അഭിനന്ദിച്ചു.