വനംവകുപ്പ് കാമറാ നിരീക്ഷണം തുടരും
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോലയില്‍ വനംവകുപ്പ് സ്ഥാ പിച്ച കാമറാകെണിയിലേക്കെത്തിയത് പുലിപ്പൂച്ചയും കാട്ടുപൂച്ചയും. ഇരുമ്പകച്ചോല വട്ടവനാല്‍ ജോസിന്റെ കൃഷിസ്ഥലത്ത് സ്ഥാപിച്ച നിരീക്ഷണകാമറയിലാണ് വന്യ മൃഗങ്ങളുടെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വിവിധ പ്രദേശങ്ങളില്‍ പുലിയേയും കടുവേയയും കണ്ടതായി നാട്ടുകാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. സ്റ്റേഷന്‍ പരിധിയിലെ ചീനിക്കപ്പാറ, അച്ചിലട്ടി, വട്ടപ്പാറ, പൂഞ്ചോല, മൂന്നേക്കര്‍ പ്രദേശങ്ങളിലാണ് കൂടുതലായും വന്യജീവി ശല്ല്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വനപാലകര്‍ ഇവിടങ്ങളില്‍ കാമറ സ്ഥാപിച്ച് സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലെ വന്യജീവി സാന്നിദ്ധ്യം സ്ഥിരമായി നിരീക്ഷിച്ച് വരികയാണ്. ഒരു വര്‍ഷത്തിലേറെയായി ഈ പ്രക്രിയ തുടരുന്നു. കാമറാ ദൃശ്യങ്ങളില്‍ കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവയെ കാണാറുണ്ട്. എന്നാല്‍ മാര്‍ജാര ഇനത്തില്‍പെട്ട ജീവികളുടെ ചിത്രം കാമറാകെണിയില്‍ പതിയുന്നത് ഇതാദ്യമാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വളര്‍ത്തുനായയെ പുലി പിടികൂടിയതായി പറയപ്പെടുന്ന കാഞ്ഞിരം പൂഞ്ചോല റോഡില്‍ അവിഞ്ഞിപ്പാടം വടിവേലുവിന്റെ വീടിന് സമീപത്ത് കാമറയിലെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പരിശോധിച്ചെങ്കിലും ഇതില്‍ വന്യജീവികളെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം 30നാണ് വട്ടവനാല്‍ ജോസിന്റെ കൃഷിസ്ഥത്ത് പുലിയെ കണ്ടതായി വനംവകു പ്പിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തു കയും വന്യജീവിയെ തിരിച്ചറിയുന്നതിന് കാമറ സ്ഥാപിക്കുകയും ചെയ്തു. ഇതിലെ ദൃശ്യങ്ങള്‍ ഇന്ന് പരിശോധിച്ചപ്പോഴാണ് പുലിപൂച്ചയും കാട്ടുപൂച്ചയുമാണ് ഇവിടെ എത്തിയതെന്ന് ബോധ്യപ്പെട്ടത്. ജനവാസമേഖലയോട് ചേര്‍ന്നുള്ള കുറ്റിക്കാടുകളിലും ഇലപൊഴിയും കാടുകളിലും പാറകള്‍ നിറഞ്ഞ പ്രദേശങ്ങളിലുമാണ് ഇവയെ സാധാര ണയായി കണ്ടുവരുന്നത്. ഈ വന്യജീവികള്‍ മനുഷ്യരെ ആക്രമിച്ചതായി റിപ്പോര്‍ട്ടു കളില്ല. എന്നാല്‍ ചെറിയ ഇനം വളര്‍ത്തുജീവികളെ പിടികൂടാന്‍ സാധ്യതയുണ്ട്. അതേ സമയം പുലിപ്പൂച്ച, കാട്ടൂപൂച്ച എന്നിവയുള്ള പ്രദേശങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യ മുണ്ടാകാനും സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. വന ത്തോട് ചേര്‍ന്നുള്ള സ്വകാര്യ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിവൃത്തിയാക്കുന്നത് പുലി ഉള്‍പ്പടെയുള്ള ഇത്തരം വന്യജീവികളുടെ സാന്നിദ്ധ്യം ഒഴിവാക്കാന്‍ സഹായി ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വന്യജീവി ശല്ല്യമുള്ള സ്ഥലങ്ങളില്‍ കാമറാ നിരീ ക്ഷണം തുടരാനാണ് വനംവകുപ്പിന്റെ തീരുമാനം.