അലനല്ലൂര്‍ : സര്‍ക്കാര്‍ സ്‌കൂളിലേക്ക് ആവശ്യമായ സ്റ്റീല്‍ പാത്രങ്ങള്‍ സംഭാവന ചെയ്ത് പ്രവാസിയുടെ മാതൃക. എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്‌കൂളിലേക്ക് ഉച്ച ഭക്ഷണ വിതരണത്തിന് ആവശ്യമായ സ്റ്റീല്‍ ബക്കറ്റുകളും തവികളുമാണ് കരിമ്പ സ്വദേശിയും പ്രവാസിയുമായ ബക്കര്‍ കരിമ്പ സ്‌പോണ്‍സര്‍ ചെയ്തത്. പാത്രങ്ങള്‍ വാങ്ങാനാവശ്യമായ തുക സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കുകയായിരുന്നു. സ്‌കൂള്‍ അധി കൃതര്‍ ചേര്‍ന്ന് വാങ്ങിയ പാത്രങ്ങള്‍ ഭക്ഷണപുരയിലേക്ക് കൈമാറി. ചടങ്ങില്‍ പ്രധാന അധ്യാപിക സി.കെ ഹസീന മുംതാസ്, സ്റ്റാഫ് കണ്‍വീനര്‍ എന്‍. അലി അക്ബര്‍, സ്‌കൂള്‍ ലീഡര്‍ പി.അമാന്‍ ഹംസ, സ്‌കൂള്‍ മുഖ്യമന്ത്രി കെ.ആര്‍ വേദ, സ്‌കൂള്‍ മന്ത്രിസഭയിലെ മറ്റുമന്ത്രിമാരായ എന്‍. അഞ്ജന, കെ. മുഹമ്മദ് റാഫി തുടങ്ങിയവര്‍ പങ്കെടുത്തു.