അലനല്ലൂര്‍ : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വട്ടമണ്ണപ്പുറം എ.എം. എല്‍.പി. സ്‌കൂളില്‍ ഭിന്നശേഷി സൗഹൃദ സംഗമം നടത്തി. അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അലി മഠത്തൊടി അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് എം.പി നൗഷാദ്, എം.പി.ടി.എ. പ്രസിഡന്റ് സി. റുബീന, പ്രധാന അധ്യാപിക കെ.എം ഷാഹിന സലിം, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഫീഖ പാറോക്കോട്ട്, റഹീസ് എടത്തനാട്ടുകര, ഷമീം കരു വള്ളി, സി.ടി മുരളീധരന്‍, അധ്യാപകരായ കെ.എ മിന്നത്ത്, ടി. ഹബീബ, സി. മുഹമ്മ ദാലി, പി.ടി.എ. അംഗങ്ങള്‍, മറ്റു അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.