മണ്ണാര്‍ക്കാട് : സ്‌കൂളോര്‍മ്മകളുടെ മധുരം നുണഞ്ഞ് കെ.ടി.എം. ഹൈസ്‌കൂളിലെ പഴയ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. പാലൈസും കോലൈസുമെന്ന പേരിലായിരുന്നു സഹ പാഠികളുടെ സംഗമം. 17 മുതല്‍ 90 വയസ് വരെയുള്ളവരാണെത്തിയത്. ഒത്തുചേരലിന് കൂടുതല്‍ മാധുര്യമേകാന്‍ ഓര്‍മ്മകളുടെ രുചിയൂറുന്ന പാലൈസും കോലൈസും ഒരു ക്കിയിട്ടുണ്ടായിരുന്നു. കെ.ടി.എം. ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങ ളുടെ ഭാഗമായാണ് പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചത്. വാദ്യകലാകാരന്‍മാരും സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുമായ ഹരിദാസ് മണ്ണാര്‍ക്കാട്, മോഹന്‍ദാസ് മണ്ണാര്‍ക്കാ ട് എന്നിവരുടെ തായമ്പകയോടെയാണ് പരിപാടി തുടങ്ങിയത്.
പൂര്‍വവിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കുട്ടികളുടെയും സ്വാഗതഗാനവും നടന്നു. തുടര്‍ന്ന് ചലച്ചിത്രതാരം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. പങ്കുവെക്കലിന്റെ കാലമാണ് ഇന്നുള്ളതെങ്കിലും ഇത്തരം സംഗമങ്ങളാണ് ഏറ്റവും വലിയ പങ്കുവെക്ക ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്ലാറ്റിനം ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ എം. പുരുഷോത്തമന്‍ അധ്യക്ഷനായി. 1951-52 ബാച്ചിലെ വിദ്യാര്‍ഥികളായിരുന്ന റിട്ട. അധ്യാപിക ഇടമുറ്റത്ത് സാവിത്രി, കൃഷ്ണന്‍കുട്ടി പുളിയത്ത്, കെ.എ. കേളുനായര്‍ എന്നിവരെ ആദരിച്ചു. സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ശോഭന രവീന്ദ്രന്‍ പൂര്‍വവിദ്യാര്‍ഥിയായ പ്രഭാകരന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു.
പ്രധാനാധ്യാപകന്‍ എ.കെ മനോജ്കുമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ്. പയ്യനെടം, സ്‌കൂള്‍ മാനേജര്‍ കെ.എം ലതിക, പി.ടി.എ പ്രസിഡന്റ് കെ.വി അമീര്‍, ഡോ. പി.എം ദിനേശന്‍, കെ. കൃഷ്ണദാസ്, കെ.സി സച്ചിദാനന്ദന്‍, ഗിരീഷ് എന്നിവര്‍ സംസാരി ച്ചു. മുന്‍കാല പ്രധാനാധ്യാപകരുടെയും മുന്‍ മാനേജര്‍മാരുടെയും ഫോട്ടോ അനാച്ഛാദ നം, 1964 ബാച്ചിലെ വിദ്യാര്‍ഥിയായ ഉണ്ണികൃഷ്ണന്റെ ചിത്രപ്രദര്‍ശനം എന്നിവയും നടന്നു. പൂര്‍വവിദ്യാര്‍ഥികളുടെ കലാപരിപാടികളുമുണ്ടായി. തുടര്‍ന്ന് സദ്യയും കഴിച്ചശേഷ മാണ് എല്ലാവരും പിരിഞ്ഞത്.