മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപമുണ്ടായ വാഹനാ പകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇവരുടെ മകന്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കരിമ്പ മുന്നേക്കര്‍ എത്തലില്‍ വീട്ടില്‍ ജെനറ്റ് ജോര്‍ജ്ജിന്റെ ഭാര്യ രമ്യ (37) ആണ് മരിച്ചത്. മകന്‍ ജെറിന്‍ ജെനറ്റ് (16), മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനായ കരിമ്പ സ്വദേശി മുസ്തഫ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് സ്‌കൂട്ടറുകളും ഗുഡ് ഓട്ടോ റിക്ഷയുമാണ് അപകടത്തില്‍പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.25ഓടെയായിരുന്നു സംഭവം. കല്ലടിക്കോട് ഭാഗത്ത് നിന്നും കാഞ്ഞിക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു രമ്യ. ഇതേദിശയില്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു സ്‌കൂട്ടര്‍ ക്ഷേത്രത്തിന് സമീ പത്ത് വെച്ച് വലത്തോട്ട് തിരിച്ചതിനിടെ, പിറകെ രമ്യവന്ന സ്‌കൂട്ടര്‍ ഇടിച്ച് വാഹനങ്ങള്‍ റോഡിലേക്ക് വീഴുന്നതായാണ് സി.സി.ടി.വി. ദൃശ്യങ്ങളിലുള്ളത്. എതിര്‍ദിശയില്‍ വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ പൊടുന്നനെ ബ്രേക്കിട്ടതോടെ നിയന്ത്രണം തെറ്റി രമ്യയുടെ സ്‌കൂ ട്ടറിന് മുകളിലേക്ക് പതിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഓടിക്കൂടിയ നാട്ടു കാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി യുവതിയേയും മകനേയും വട്ടമ്പലത്തെ സ്വ കാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ രമ്യയെ രക്ഷിക്കാനായില്ല. രമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്. മറ്റൊരു മകന്‍ ജോയല്‍ ജെനറ്റ്. പരിക്കേറ്റ മുസ്തഫ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.