പാലക്കാട് : ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മോക്ക് എക്സര് സൈസ് നാളെ നടക്കും. കഞ്ചിക്കോട് എച്ച് പി സി എല്‍ എല്‍പിജി, ചിറ്റൂര്‍ വണ്ണാമട
എം കെ ഗ്യാസ് ടെക് എന്നിവിടങ്ങളിലായി രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ജില്ലയില്‍ മോക് എക്സര്‍സൈസ് നടക്കുക.ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവര്‍ത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവ ര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയവ മോക് എക്സര്‍സൈസില്‍ വിലയിരുത്തും. നിലവില്‍ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടു കയും പോരായ്മകളും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ എന്തെന്നും വിലയിരുത്താനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.മോക്ക് എക്സര്‍സൈസ് നടക്കു ന്ന സമയത്ത് സൈറണുകള്‍ മുഴങ്ങാനും വിവിധ സേനകള്‍ ഓടിയെത്താനും സാധ്യത യുണ്ടെന്നും പൊതുജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാദുരന്തനിവാരണ അതോ റിറ്റി അറിയിച്ചു.
