മണ്ണാര്‍ക്കാട്: അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളിലെ മലയോരമേഖലയില്‍ നേരിടുന്ന വന്യമൃഗശല്യം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കര്‍ഷകരെ അണിനിരത്തിയുള്ള പ്രക്ഷോഭപരിപാടികള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു. കര്‍ഷകരുടെ ജീവനും സ്വത്തിനും സുരക്ഷണം നല്‍കുക, വന്യമൃഗശല്യത്തില്‍ നിന്നും രക്ഷനേടുന്നതിന് വനമേഖലകളില്‍ വൈദ്യുത വേലി നിര്‍മാണം പൂര്‍ത്തിയാക്കുക, കര്‍ഷകര്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് യോഗം ഉന്നയിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം.സി വര്‍ഗീസ്, അന്‍വര്‍ ആമ്പാടത്ത്, വട്ടോടി വേണുഗോപാല്‍, എ.വി മത്തായി, സുരേഷ് തെങ്കര, ഹരിദാസ് കൊറ്റിയോട്, പി.ഖാലിദ്, റെജിമോന്‍ മാത്യു, ഉസ്മാന്‍ അമ്പലപ്പാറ, ചന്ദ്രന്‍ കുളപ്പാടം, കണ്ണന്‍ മണ്ണാര്‍ക്കാട്, വി.രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.