മണ്ണാര്‍ക്കാട് : ഇത്തവണ സ്കൂള്‍ സഹകരണ സംഘങ്ങള്‍ വഴി വിലകുറച്ച് ഗുണമേന്മ യുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 2025-26 അധ്യയന വര്‍ഷത്തേയ്ക്ക് ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികള്‍ മുഖേനയാണ് സ്കൂളുകള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഈ സൊസൈറ്റികള്‍ വഴി തന്നെയാണ് വിലകു റച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. തിരുവ നന്തപുരം ജില്ലയില്‍ 268, കൊല്ലം 292, പത്തനംതിട്ട 123, ആലപ്പുഴ 261, കോട്ടയം 251, ഇടു ക്കി 130, എറണാകുളം 343, തൃശ്ശൂര്‍ 221, പാലക്കാട് 235, മലപ്പുറം 321, കോഴിക്കോട് 334, വയനാട് 68, കണ്ണൂര്‍ 315, കാസര്‍കോട് 137 എന്നിങ്ങനെയാണ് സൊസൈറ്റികളുടെ ജില്ലാ തല എണ്ണം. വിദ്യാര്‍ഥിക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും മിതമായ നിര ക്കില്‍ സൊസൈറ്റികളില്‍ നിന്ന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച അവലോകനയോഗം ഇന്ന് മന്ത്രി വിളിച്ചു ചേര്‍ത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ എ എസ് അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
