മണ്ണാര്‍ക്കാട് : മലയോരമേഖലയുടെ സമഗ്രവികസനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദിഷ്ട മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്‍മാണത്തിന് ടെന്‍ഡറായി. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേ ബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാകും പ്രവൃത്തികള്‍ നടത്തുക. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടനെയുണ്ടാകുമെന്നാണ് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം. മലപ്പുറം ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറയില്‍ നിന്നും അലനല്ലൂര്‍, കോട്ടോപ്പാടം വഴി കുമരംപുത്തൂര്‍ ചുങ്കം വരെ 18.1 കിലോ മീറ്റര്‍ ദൈര്‍ ഘ്യത്തിലാണ് ആദ്യറീച്ചുള്ളത്. നിലവിലെ കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാനപാ തയാണ് മലയോര ഹൈവേയായി വികസിപ്പിക്കുന്നത്. 91.4 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്.
12 മീറ്റര്‍ വീതിയില്‍ അഴുക്കുചാലോടു കൂടി യതാകും റോഡ്. അലനല്ലൂര്‍, കോട്ടോപ്പാടം ടൗണുകള്‍ക്ക് പുറമേ പ്രധാന ജംഗ്ഷനുകളായ ഭീമനാട്, മേലേ അരിയൂര്‍ ഉള്‍പ്പടെ പത്തോളം ഇടങ്ങളില്‍ കൈവരികളോടു കൂടിയ നടപ്പാതയുണ്ടാകും. പാതയുടെ അരു കില്‍ ടൈലുകള്‍ വിരിക്കും. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസ് ബേ യും, കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരുക്കും. അഴുക്കുചാലിന് മുകളില്‍ സ്ലാബിട്ടാണ് നടപ്പാ ത സംവിധാനം ഒരുക്കുക. നിരവധി വളവുകളുള്ള പാതയില്‍ സാധ്യമായ സ്ഥലത്തെ ല്ലാം വളവുകള്‍ നിവര്‍ത്തി സുഗമമായ ഗതാഗതം സാധ്യമാകുന്ന തരത്തിലാണ് റോഡ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അഞ്ച് റീച്ചുകളിലായാണ് ജില്ലയില്‍ മലയോര ഹൈവേ പൂര്‍ത്തീകരിക്കുക.
ആദ്യറീച്ച് പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ കുമരംപുത്തൂര്‍ ചുങ്കത്ത് അവ സാനിക്കും. ഇവിടെ നിന്നും പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ ചേര്‍ന്ന് താണാവ് വഴി പാലക്കാട് -തൃശ്ശൂര്‍ ഹൈവേയിലെത്തും. തുടര്‍ന്ന് പാറ- പൊള്ളാച്ചി റോഡ് താണ്ടി ഗോപാലപുരത്ത് എത്തിച്ചേരും. ഗോപാലപുരത്ത് നിന്നും കന്നിമാരി മേട് വരെയാണ് മലയോര ഹൈവേയുടെ രണ്ടാം റീച്ച് നിര്‍മിക്കുക. കന്നിമാരി മേടില്‍ നിന്നും നെടുമണി വരെ മൂന്നാം റീച്ചും, പനങ്ങാട്ടിരിയില്‍ നിന്നും വിത്തനശ്ശേരി വരെ നാലാം റീച്ചും, അയിനംപാടത്ത് നിന്നും വടക്കഞ്ചേരി തങ്കം ജംങ്ഷന്‍ വരെ അഞ്ചാം റീച്ചും നിര്‍മിക്കും.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളാരംഭിച്ചത്. മൂന്ന് മാസം കൊണ്ട് നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് നവംബര്‍ 17ന് അലനല്ലൂരില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കേരള റോ ഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും നടന്നില്ല. പുതുക്കി സമര്‍പ്പി ച്ച എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭിക്കാനുണ്ടായ കാലതാമസവും ലോക്സഭാ തിര ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലനിന്നതുമാണ് നടപടിക്രമങ്ങള്‍ വൈകാനിടയായത്. ആദ്യറീച്ച് നിര്‍മാണത്തിന് രണ്ട് മാസം മുമ്പ് കിഫ്ബി സാങ്കേതിക അനുമതി നല്‍കി യതോടെയാണ് അധികൃതര്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നത്.