വാര്‍ഡ് പ്രതിനിധികള്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കി
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരസഭയേയും തെങ്കര പഞ്ചായത്തിനേയും തമ്മില്‍ ബന്ധി പ്പിക്കുന്ന തെന്നാരി മുക്കാട് പൊട്ടിതോടിന് കുറുകെ പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ പാലം നിര്‍മിച്ചാല്‍ നാല് കിലോമീറ്ററോളം ചുറ്റിവള ഞ്ഞുള്ള നാട്ടുകാരുടെ യാത്രയ്ക്ക് പരിഹാരമാകും. കൂടാതെ കര്‍ഷകര്‍ക്കും ഏറെ ഗുണം ചെയ്യും. പാലം നിര്‍മിക്കുന്നതിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗര സഭയിലെ തെന്നാരി വാര്‍ഡ് കൗണ്‍സിലര്‍ കമലാക്ഷി, തെങ്കര പഞ്ചായത്ത് കൈതച്ചിറ വാര്‍ഡ് മെമ്പര്‍ സി.പി മുഹമ്മദ് അലി എന്നിവര്‍ ചേര്‍ന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ യ്ക്ക് നിവേദനം നല്‍കി.
വടക്കുംമലയില്‍ നിന്നും ഉത്ഭവിച്ച് കുന്തിപ്പുഴയില്‍ ചേരുന്ന പൊട്ടിത്തോടിന് കുറുകെ നിലവില്‍ നടപ്പാലമാണ് ഉള്ളത്. ഇരുഭാഗത്തും പടിക്കെട്ടുകളോടു കൂടിയ പാലത്തിലൂ ടെ രണ്ട് പേര്‍ക്ക് നടന്ന് പോകാനെ സാധിക്കൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഈ പാല ത്തിന്റെ കൈവരികളില്‍ ചിലത് തകര്‍ന്നിട്ടുണ്ട്. കുറച്ച് ഭാഗത്തേ കൈവരികളുമുള്ളു. ഇവയ്ക്കിടയില്‍ ഇരുമ്പുപൈപ്പുകള്‍ കൊണ്ടോ മറ്റേ കുറുകെ ബന്ധിപ്പിച്ചിട്ടുമില്ല. അത് കൊണ്ട് തന്നെ മഴക്കാലത്ത് തോടില്‍ ജലനിരപ്പുയര്‍ന്നാല്‍ പാലത്തിലൂടെയുള്ള യാത്ര സുരക്ഷിതമല്ല. ഭീതിയുമാണ്.
തെങ്കര പഞ്ചായത്തിലെ കൈതച്ചിറ വാര്‍ഡിലുള്ള മുക്കാട്, പേരാളം, കളത്തില്‍ തൊടി ഭാഗങ്ങളില്‍ താമസിക്കുന്നവരെയാണ് വാഹനങ്ങള്‍ കടന്ന് പോകുന്ന പാലമില്ലാത്തു മൂലമുള്ള യാത്രാക്ലേശം ഏറെയു അനുഭവിക്കുന്നത്. ഇവിടങ്ങളിലുള്ളവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി മണ്ണാര്‍ക്കാട് നഗരത്തിലേക്ക് വരാന്‍ കൈതച്ചിറയിലെത്തി തത്തേ ങ്ങലം കൈതച്ചിറ റോഡ് വഴി നാല് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണം. തെന്നാരിയിലെ ഭൂരിഭാഗം കര്‍ഷകരുടേയും കൃഷിസ്ഥലങ്ങള്‍ മുക്കാട് മേഖലയിലാണ് ഉള്ളത്. കര്‍ഷക ര്‍ക്ക് ഇവിടേക്കെത്താനും കാര്‍ഷികവിളകള്‍ വീട്ടിലേക്കും വിപണിയിലേക്കുമെത്തി ക്കാനും അത്രയും ദൂരം താണ്ടേണ്ടി വരുന്നു.
പുതിയ പാലം നിര്‍മിച്ചാല്‍ മുക്കാട് മേഖലയിലുള്ളവര്‍ക്ക് പാലം കടന്ന് തെന്നാരി അണ്ടിക്കുണ്ട് റോഡിലേക്ക് കയറി വടക്കുമണ്ണത്ത് എത്താന്‍ സാധിക്കും. ഇതുവഴി രണ്ട് കിലോമീറ്റര്‍ യാത്ര ലാഭിക്കാം. തത്തേങ്ങലത്ത് നിന്നും മണ്ണാര്‍ക്കാട് ടൗണിലേക്ക് പേരാ ളം, മുക്കാട്, തെന്നാരി, ശിവന്‍കുന്ന്, വടക്കുംമണ്ണം വഴിയുള്ള യാത്ര പ്രദേശവാസികള്‍ ക്ക് വളരെയധികം സൗകര്യപ്പെടുകയും ചെയ്യും. തെന്നാരി – അണ്ടിക്കുണ്ട് ഭാഗത്തേ ക്കുള്ള ബസ് സര്‍വീസ് കൈതച്ചിറ ഭാഗത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും കഴിയും. ഇങ്ങി നെവന്നാല്‍ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്കും ഏറെഉപകാരപ്രദമാകും. പൊട്ടി ത്തോടിന് കുറുകെ പുതിയ പാലം വേണമെന്നതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ പ്രദേശത്തിന്റെ വികസത്തിനും ആക്കംകൂട്ടുമെന്ന് ജനപ്രതിനി ധികള്‍ നിവേദനത്തില്‍ പറയുന്നു.