അലനല്ലൂര്‍ : അനല്ലൂരിന്റെ ആതുരാലയമായ സ്‌കൈ ഹെല്‍ത്ത് കെയറില്‍ ഓര്‍ ത്തോപീഡിക് സര്‍ജന്‍ വിഭാഗം ആരംഭിച്ചു. പ്രശസ്ത എല്ലുരോഗ വിദഗ്ദ്ധന്‍ ഡോ.ജിനു ഹംസയുടെ സേവനമാണ് ആശുപത്രിയില്‍ ലഭ്യമാവുക. വാതം, നടുവേദന, മുട്ടുവേദന, തരിപ്പ്, കടച്ചില്‍, എല്ലുതേയ്മാനം, തോള്‍ കുഴതെറ്റല്‍, കാല്‍മുട്ട് തെന്നിപോകല്‍, കുട്ടിക ളുടെ ജന്‍മനാ കണ്ടുവരുന്ന അംഗവൈകല്യങ്ങള്‍ എന്നിവക്കുള്ള വിദഗ്ദ്ധ ചികിത്സ ഇനി സ്‌കൈഹെല്‍ത്ത് കെയറില്‍ ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 5.30 മുതല്‍ ഏഴ് മണിവരെയാണ് ഡോ.ജിനു ഹംസ ആശുപത്രിയിലെത്തുന്ന രോഗികളെ പരിശോധിക്കുക.
അലനല്ലൂര്‍ മേലാറ്റൂര്‍ റോഡില്‍ ആശുപത്രിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈ ഹെല്‍ ത്ത് കെയറില്‍ രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവുമാണ് വാഗ്ദാനം ചെയ്യു ന്നത്. പൊതുവായ അസുഖങ്ങള്‍, ജീവിതശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോ ള്‍, തൈറോയ്ഡ്, യൂറിക് ആസിഡ്, ആസ്തമ എന്നിവക്ക് വിദഗ്ദ്ധ ചികിത്സയും മാര്‍ഗനിര്‍ ദേശവും ജനറല്‍ പ്രാക്ടീഷണര്‍ ആന്‍ഡ് ഫാമിലി ഫിസിഷ്യന്‍ വിഭാഗത്തില്‍ ലഭ്യമാകും. ചീഫ് മെഡിക്കല്‍ ഓഫിസറായ ഡോ. കെ.എം ഷൈജുമോനാണ് ജനറല്‍ വിഭാഗത്തി ന്റെ മേല്‍നോട്ടം. കൂടാതെ ആര്‍.എം.ഒ. ഡോ.നഷ് വാന്‍ മാട്ടില്‍, ഡോ.നവീന്‍ എന്നി വരും ഈവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നു. എല്ലാദിവസവും രാവിലെ എട്ടുമണി മുതല്‍ ജനറല്‍ വിഭാഗത്തില്‍ ഡോക്ടറുടെ പരിശോധനയുണ്ടാകും.
ചര്‍മ്മ രോഗവിഭാഗത്തില്‍ പ്രശസ്ത ചര്‍മ്മരോഗ വിദഗ്ദ്ധന്‍ ഡോ. മുഹമ്മദ് ഷൗബിന്റെ സേവനമുണ്ട്. മുഖക്കുരും, മുടിക്കൊഴിച്ചില്‍, താരന്‍, മുഖത്തെ കറുത്തപാടുകള്‍, അമി ത രോമവളര്‍ച്ച, വെള്ളപ്പാണ്ട്, അലര്‍ജി, സോറിയോസിസ് തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ ക്കുള്ള വിദഗ്ദ്ധ ചികിത്സയും അരിമ്പാറ കരിയിപ്പിക്കല്‍ റോഡിയോ സര്‍ജറി, കെമി ക്കല്‍ പീലിംഗ് ചികിത്സയും ഈ വിഭാഗത്തില്‍ ലഭ്യമാകും. തിങ്കളാഴ്ചകളില്‍ രാത്രി 8 മുതലും വ്യാഴം രാത്രി എഴ് മണി മുതലുമാണ് ചര്‍മ്മരോഗത്തില്‍ പരിശോധനയുണ്ടാ വുക. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് അഞ്ച് മണി മുതല്‍ സ്ത്രീരോഗ വിദഗ്ദ്ധ ഡോ.കെ.ഗീത രോഗികളെ പരിശോധിക്കും. വന്ധ്യത, വെള്ളപോക്ക്, ശരീരം മെലിയുക, ക്ഷീണം, വിശപ്പില്ലായ്മ, മൂത്രക്കടച്ചില്‍, മാസമുറയില്ലാതിരിക്കുക, അമിത രക്തസ്രാവം, ആര്‍ത്തവിരാമ പ്രശ്‌നങ്ങള്‍, ഗര്‍ഭാശയ പുണ്ണ്, മുഴകള്‍, അമിതവണ്ണം (പി.സി.ഒ.ഡി), അമിത വളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാകും. വെള്ളിയാഴ്ചകളില്‍ വൈകിട്ട് 5.30 മുതല്‍ ഇ.എന്‍.ടി. സര്‍ജന്‍ ഡോ. സി.എസ് സൗമ്യയുടെ സേവനവും ആശുപത്രിയില്‍ ലഭ്യമാണ്. ചെവി, തൊണ്ട, മൂക്ക് എന്നിവ സംബന്ധമായ രോഗങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സയും മാര്‍ഗനിര്‍ദേശവും ഈ വിഭാഗത്തില്‍ രോഗികള്‍ക്ക് ലഭ്യമാകും.
ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടേയും സേവനും വീടുകളിലേക്ക് കൂടി സ്‌കൈ ഹെല്‍ത്ത് കെയര്‍ എത്തിച്ചു നല്‍കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് അനുസ രിച്ചാണ് കിടപ്പിലായ രോഗികളെ വിദഗ്ദ്ധരായ ഡോക്ടര്‍മാരും നഴ്‌സുമാരും വീട്ടില്‍ വന്ന് പരിശോധിക്കുക. രോഗികള്‍ക്കാവശ്യമായ ലാബ് ടെസ്റ്റുകളും വീട്ടിലെത്തി നിര്‍വഹിച്ച് നല്‍കും. അത്യാഹിത വിഭാഗം, ഇ.സി.ജി, ഓക്‌സിജന്‍ സൗകര്യം, അഡ്മിറ്റ് സൗകര്യം, നബുലൈസേഷന്‍, ഒബ്‌സര്‍വേഷന്‍, ലാബ്, ഫാര്‍മസി തുടങ്ങിയ സൗകര്യ ങ്ങളെല്ലാം ഈ ആശുപത്രിലുണ്ട്. ബുക്കിംഗിന് : 7034003104, 7034003105