മണ്ണാര്‍ക്കാട് : കുന്തിപ്പുഴയില്‍ പോത്തോഴിക്കാവ് തടയണയ്ക്ക് താഴെ കിടന്ന വന്‍മരം പൂര്‍ണമായും മുറിച്ചുനീക്കി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍. സുബൈ റിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ദ്രുതപ്രതികരണ സേനാംഗങ്ങളും ചിറക്കല്‍പ്പടി സി.എഫ്.സി. പ്രവര്‍ത്തകരും ചേര്‍ന്നാണ് മരം നീക്കംചെയ്തത്. ബുധനാഴ്ച രാവിലെ 10ന് തുടങ്ങിയ പരിശ്രമം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. പ്രത്യേകവാഹനത്തില്‍ ഘടി പ്പിച്ച റോപ്പിന്റെ അറ്റത്ത് കൊളുത്തിട്ട് മരത്തടി പൊക്കുകയും ഘട്ടംഘട്ടമായി മുറിച്ചു നീക്കുകയുമായിരുന്നു.
മലവെള്ളപ്പാച്ചിലില്‍ മരം ഒഴുകിയെത്തി തടയണയ്ക്ക് താഴെയടിഞ്ഞ മരത്തിന്റെ വേരുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയിലായിരുന്നു. തടിയുടെ പകുതി ഭാഗ വും ഏതാനും മരക്കൊമ്പുകളും കഴിഞ്ഞമാസം അഗ്നിരക്ഷാസേനയെത്തി നീക്കം ചെ യ്തിരുന്നു. അലക്കാനും കുളിക്കാനുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ കൂടു തല്‍ ആശ്രയിക്കുന്നത് ചെക്ക്ഡാമിലാണ്. ആഴം കുറവായതിനാല്‍ കുട്ടികള്‍ നീന്തിക്ക ളിക്കുന്ന ഭാഗംകൂടിയാണിത്. കടവില്‍ കുളിക്കാനിറങ്ങുന്നവരുടെ ശരീരത്തില്‍ മര ക്കൊമ്പുകള്‍ തട്ടി പരിക്കേല്‍ക്കുന്നതിന് പുറമെ മരക്കൊമ്പില്‍ മാലിന്യങ്ങളും തങ്ങി നിന്നതോടെ മരം പൂര്‍ണമായും നീക്കംചെയ്യണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായി. സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മയും ഈ ആവശ്യമുന്നയിച്ച് വനംവകുപ്പിനെ സ മീപിച്ചു. സേവ് മണ്ണാര്‍ക്കാട് അംഗമായ പോത്തോഴിക്കാവ് സ്വദേശി കെ.പ്രശോഭ് മര ത്തിന്റെ വിഷയം സേവ് മണ്ണാര്‍ക്കാട് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു. ഇക്കാ ര്യം സേവ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെ ടുത്തു കയായിരുന്നു.എല്ലാവരുടെയും പരിശ്രമഫലമായി മരം മുഴുവനായി മുറിച്ച് നീക്കുക യായി രുന്നു. ആര്‍.ആര്‍.ടി. അംഗങ്ങളായ ഫിറോസ് വട്ടത്തൊടി, സുധീഷ്, അബ്ദുള്‍ കരീം, വാച്ചര്‍മാരായ മരുതന്‍, ബിനു, സി.എഫ്.സി. അംഗങ്ങളായ നവാസ്, സ്വാലിഹ്, ഫാരിസ്, റഫീഖ്, സക്കീര്‍ എന്നിവരും ചേര്‍ന്നാണ് ആവശ്യമായ സാധനസാമഗ്രികളുടെ സഹായ ത്തോടെ മരം നീക്കംചെയ്തത്.