തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളി ലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളും കൂടി.
പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ 101 ഉം,കൊല്ലത്ത് 56 ഉം, കൊച്ചിയിൽ 76 ഉം, തൃശൂരിൽ 56 ഉം, കോഴിക്കോട് 76 ഉം, കണ്ണൂരിൽ 56 ഉം വാർഡുകളുണ്ടാകും.
87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകളുടെ എണ്ണം 3241 ആയി വർദ്ധിക്കും.
പുതുക്കിയ വാർഡുകളുടെ എണ്ണം | നിലവിലുള്ള വാർഡുകളുടെ എണ്ണം | പുതിയ വാർഡുകൾ | |
മുനിസിപ്പാലിറ്റി | 3241 | 3113 | 128 |
കോർപ്പറേഷൻ | 421 | 414 | 7 |
ആകെ | 3662 | 3527 | 135 |
2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 ഉം , കൂടിയത് 53 വാർഡുകളുമുണ്ടാകും. കോർപ്പറേഷനുകളിൽ അവ യഥാക്രമം 56 ഉം 101 ഉം ആണ്. സ്ത്രീകൾക്കും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ ആകെ വാർഡുകളും ,സ്ത്രീ, പട്ടികജാതി , പട്ടികജാതി സ്ത്രീ, പട്ടികവർഗ്ഗം, പട്ടികവർഗ്ഗസ്ത്രീ സംവരണവാർഡുകളുടെയും ,ജനറൽവാർഡുകളുടെയും എണ്ണം ജില്ല തിരിച്ചുള്ള പട്ടികകൾ ചുവടെ
മുനിസിപ്പാലിറ്റി
ആകെ വാർഡുകൾ | സ്ത്രീ സംവരണം | പട്ടികജാതി സംവരണം | പട്ടികജാതി -സ്ത്രീ സംവരണം | പട്ടികവിഭാഗസംവരണം | പട്ടികവിഭാഗ-സ്ത്രീ സംവരണം | ജനറൽ വാർഡുകൾ | |
തിരുവനന്തപുരം | 154 | 77 | 17 | 10 | 0 | 0 | 70 |
കൊല്ലം | 135 | 68 | 14 | 8 | 0 | 0 | 61 |
പത്തനംതിട്ട | 135 | 69 | 16 | 9 | 0 | 0 | 59 |
ആലപ്പുഴ | 219 | 111 | 14 | 7 | 0 | 0 | 101 |
കോട്ടയം | 208 | 106 | 13 | 7 | 0 | 0 | 96 |
ഇടുക്കി | 73 | 37 | 4 | 2 | 0 | 0 | 34 |
എറണാകുളം | 447 | 226 | 34 | 17 | 0 | 0 | 204 |
തൃശൂർ | 286 | 145 | 24 | 14 | 0 | 0 | 131 |
പാലക്കാട് | 249 | 127 | 28 | 15 | 0 | 0 | 109 |
മലപ്പുറം | 505 | 256 | 33 | 18 | 1 | 0 | 233 |
കോഴിക്കോട് | 273 | 138 | 20 | 11 | 0 | 0 | 126 |
വയനാട് | 103 | 52 | 4 | 1 | 13 | 7 | 42 |
കണ്ണൂർ | 334 | 170 | 12 | 4 | 2 | 0 | 154 |
കാസർകോട് | 120 | 61 | 3 | 0 | 0 | 0 | 56 |
ആകെ | 3241 | 1643 | 236 | 123 | 16 | 7 | 1476 |
കോർപ്പറേഷൻ
ആകെ വാർഡുകൾ | സ്ത്രീ സംവരണം | പട്ടികജാതി സംവരണം | പട്ടികജാതി –സ്ത്രീ സംവരണം | പട്ടികവിഭാഗ സംവരണം | പട്ടികവിഭാഗ-സ്ത്രീസംവരണം | ജനറൽ വാർഡുകൾ | |
തിരുവനന്തപുരം | 101 | 51 | 9 | 5 | 0 | 0 | 46 |
കൊല്ലം | 56 | 28 | 4 | 2 | 0 | 0 | 26 |
കൊച്ചി | 76 | 38 | 3 | 2 | 0 | 0 | 37 |
തൃശൂർ | 56 | 28 | 4 | 2 | 0 | 0 | 26 |
കോഴിക്കോട് | 76 | 38 | 3 | 2 | 0 | 0 | 37 |
കണ്ണൂർ | 56 | 28 | 3 | 2 | 0 | 0 | 27 |
ആകെ | 421 | 211 | 26 | 15 | 0 | 0 | 199 |
ത്രിതലപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആകെ 19950 വാർഡുകളാണ് ത്രിതലപഞ്ചായത്തുകളിൽ ഉണ്ടാകുക.
ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23612 ആകും. നിലവിലിത് 21900 ആണ്.