അലനല്ലൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മാസ്‌കുകള്‍ വിതരണം ചെയ്തു. വീടു കളില്‍ നേരിട്ടെത്തി വാര്‍ഡ് മെമ്പര്‍മാരുടെയും, ആരോഗ്യ പ്രവര്‍ ത്തകരുടെയും, ആശാ പ്രവര്‍ത്തകരുടെയും, കുടുംബശ്രീ പ്രവര്‍ ത്തകരുടെയും നേതൃത്വത്തിലാണ് മാസ്‌ക് വിതരണം നടത്തുന്നത്. ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും വരും ദിവസങ്ങളില്‍ വിതരണം ചെയ്യും.
കോവിഡ് 19 ജാഗ്രത നിർദ്ദേശങ്ങളുടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ സഹകരിച്ചാൽ മാത്രമേ മഹാമാരിയെ അധിജീവിക്കാനാവൂ എന്ന് അലനല്ലൂർ ഗ്രാമപഞ്ചായ ത്ത് വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തി വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുള്ളവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ മറികടക്കുന്ന സാഹചര്യമാണുള്ളത്. സ്വയം തയ്യാറായി വീടുകളിൽ കഴിയുന്നവരുമുണ്ട്. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്ത് ഇറങ്ങി നടക്കുന്നത് അവസാനിപ്പിച്ച് ക്യാമ്പയ്ന്റ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളുടെയും പൂർണ്ണമായ സഹായ സഹകരണ ങ്ങൾ ഉണ്ടാവണമെന്നും അനാവശ്യമായ പൊതയിടങ്ങളിൽ കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ, വൈസ് പ്രസിഡന്റ് ടി.അഫ്സറ, വികസന കാര്യ സ്റ്റന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീനത്ത്, കെ.എ സുദർശന കുമാർ പറഞ്ഞു.