മണ്ണാര്‍ക്കാട് : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിന് വനിത ശിശു വികസന വകുപ്പ് ഒറ്റത്തവണ സഹായമായി 30000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാ യിരിക്കണം. ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന. കു ടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍, വനിത കൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂ പ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉള്ള വിധവകള്‍ക്കും ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രം ഉള്ളവര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സര്‍ക്കാ ര്‍ തലത്തിലോ സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകള്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. ഒക്ടോബര്‍ ഒന്നിനകം WWW.Schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് അടു ത്തുള്ള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകളുമായി ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!