മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷനും ലിന്‍ഷ മെഡിക്കല്‍സ് ഫുട്ബോള്‍ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സമ്മര്‍ ഫുട്ബോള്‍ കോച്ചിങ് ക്യാംപ് തുടങ്ങി. കോച്ച് വിവേകിന്റെ നേതൃത്വത്തിലാണ് പരിശീലനം. ആശുപത്രിപ്പടി മുബാസ് മൈതാനത്തില്‍ ഉഗാണ്ടയിലെ ഫുട്ബോള്‍ താരവും ലിന്‍ഷ മെഡിക്കന്സ് ഫുട്ബോള്‍ ടീം അംഗവുമായ യാസര്‍ മുഗര്വ്വ ഉദ്ഘാടനം ചെയ്തു. എം. എഫ്.എ. പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി. മദര്‍ കെയര്‍ ആശുപത്രി ചെയര്‍ മാന്‍ ഷാജി മുല്ലപ്പള്ളി കുട്ടികള്‍ക്കുള്ള ജഴ്സി വിതരണം നിര്‍വഹിച്ചു. എംഎഫ്എ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു, സലിം മറ്റത്തൂര്‍, ഷമീര്‍ ബാബു മങ്ങാടന്‍, ഇബ്രാഹിം, മുഹമ്മദ് അലി, എം. റഹീം, സി. ഷൗക്കത്ത് അലി, ഷിഹാബ് കുന്നത്ത്, ഷിബു കാഞ്ഞിരം എന്നിവര്‍ സംസാരിച്ചു.
