കുമരംപുത്തൂര്‍ : പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗവിമുക്തമാക്കുന്ന തിനുള്ള അക്ഷയജ്യോതി 2.0 പദ്ധതിക്ക് കുമരംപുത്തൂര്‍ പഞ്ചായത്തില്‍ തുടക്കമായി. കാരാപ്പാടം ആമക്കുന്ന് അംഗനവാടിയില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മഠത്തുംപള്ളി അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ മേരി സന്തോഷ്, ആരോഗ്യപ്രവര്‍ത്ത കരായ സുനില്‍, കൃഷ്ണന്‍കുട്ടി, ഫാത്തിമ, ഡാര്‍ണര്‍, സനില, സുമിത എന്നിവര്‍ സംസാ രിച്ചു.