മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല പ്രദേശ ങ്ങളില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) സംസ്ഥാന പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. വയനാട് പുനരധിവാസ പദ്ധ തികളുടെ ഭാഗമായി സി.കെ.സി.ടി ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ പുനരുദ്ധാരണ പദ്ധതി തയ്യാറാക്കുന്നതിനാണ് സംഘം സന്ദര്‍ശനം നടത്തിയത്. അധികൃതരുമായും നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കു മെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എസ്.ഷിബിനു , വര്‍ക്കിംഗ് സെക്രട്ടറി ഡോ.എ.കെ ഷാഹിനമോള്‍, കാലിക്കറ്റ് സര്‍വകലാശാലാസെനറ്റ് മെമ്പര്‍ ഡോ.ആബിദ ഫാറൂഖി, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളായ ഡോ.പി .നജ്മു ദ്ധീന്‍, ഡോ.ടി.സൈനുല്‍ ആബിദ്, സി.കെ.സി.ടി സംസ്ഥാന ഭാരവാഹികളായ ഡോ. മുഹമ്മദ് അസ്‌ലം, ജാഫര്‍ ഓടക്കല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത്, ഡോ. എ.പി മൈമൂനത്ത്, ഇ.കെ അനീസ് അഹമ്മദ്, കെ.ടി ഫിറോസ്, സി.ജസീന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.