മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ ചരിത്രത്തിനൊപ്പം നടന്ന കെ.ടി.എം. സ്‌കൂള്‍ 75-ാം വാര്‍ഷികത്തിന്റെ നിറവില്‍. ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ ഹൈസ്‌കൂളു കളിലൊന്നില്‍ ഈ വിദ്യാലയത്തിന്റെ പേരുമുണ്ട്. നഗരമധ്യത്തില്‍തന്നെയാണ് ഈ എയ്ഡഡ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമി ല്ലാതിരുന്ന കാലത്താണ് മണ്ണാര്‍ക്കാട് നായര്‍ തറവാട്ടിലെ കുന്നത്താട്ട് തത്തുണ്ണി മൂപ്പില്‍ നായര്‍ 1949 ല്‍ വിദ്യാലയം സ്ഥാപിക്കുന്നത്. മണ്ണാര്‍ക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ വിദ്യാര്‍ഥികള്‍ക്കെല്ലാം ജാതിമതഭേദമന്യേ ഈ വിദ്യാലയത്തിന്റെ കവാടവും ക്ലാസ്മുറികളും തുറന്നിട്ടു. മുന്‍പ്, ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി പാല ക്കാടും പെരിന്തല്‍മണ്ണയുമായിരുന്നു മണ്ണാര്‍ക്കാട്ടുകാര്‍ ആശ്രയിച്ചിരുന്നത്. കോളേജ് നിലവാരത്തിലുള്ള ലാബും ലൈബ്രറിയുമായിരുന്നു കെ.ടി.എം. ഹൈസ്‌കൂളിലെ ആദ്യകാലത്തെ സൗകര്യം. ഇന്ന് സ്മാര്‍ട്ട് ക്ലാസ്മുറികള്‍മുതല്‍ എല്ലാവിധ സൗകര്യങ്ങളും സ്‌കൂളിലുണ്ട്.
രാഘവ വാര്യരായിരുന്നു സ്‌കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകന്‍. കേരളത്തിന്റെ മുന്‍ ധനകാര്യ മന്ത്രിയായിരുന്ന ടി. ശിവദാസമേനോന്‍ ദീര്‍ഘകാലം സ്‌കൂളിന്റെ പ്ര ധാന അധ്യാപകനായിട്ടുണ്ട്. അനവധി വിദ്യാര്‍ഥികള്‍ക്ക് അറിവു പകര്‍ന്ന ഈ വിദ്യാല യം അധ്യാപകരുള്‍പ്പെടെ വിവിധമേഖലകളില്‍ കഴിവുതെളിയിച്ചവരുടെ വിജയങ്ങള്‍ ക്കും സാക്ഷിയാണ്. മുന്‍ ഡപ്യൂട്ടി കളക്ടര്‍ ടി.സി. ബാലകൃഷ്ണന്‍ നായര്‍, കേരള സര്‍വക ലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ. ജയകൃഷ്ണന്‍, ഡോ. കെ.എ. കമ്മാപ്പ, മുന്‍ എം, എല്‍.എ.മാരായിരുന്ന കല്ലടി മുഹമ്മദ്, കളത്തില്‍ അബ്ദുള്ള, എം. നാരായണന്‍, ഡോ. ജയ പ്രകാശ്, ഡോ. സതീശന്‍, ഡോ. ദിനേശന്‍, ഡോ. അനന്തനാരായണന്‍, ഡോ. ശ്രീകുമാരന്‍, കെ.പി.എസ്. പയ്യനെടം തുടങ്ങിയവരെല്ലാം ഇതില്‍ ചുരുക്കംപേര്‍മാത്രം. ഭാരതത്തി ന്റെ ചാന്ദ്രയാന്‍ ദൗത്യസംഘത്തില്‍ നേരിട്ടു പങ്കെടുത്ത മണ്ണാര്‍ക്കാട് സ്വദേശി അഭിലാ ഷും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.
സ്‌കൂള്‍ മാനേജര്‍ പി.ആര്‍. ശശിധരന്‍, പ്രധാനാധ്യാപകന്‍ എ.കെ. മനോജ്കുമാര്‍ എന്നിവ രാണ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അഞ്ചു മുതല്‍ പത്താംതരംവരെ 1000ത്തിലധികം വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരുമായി 40 ജീവനക്കാ രുമുണ്ട്. കെ.വി. അമീര്‍ പി.ടി.എ. പ്രസിഡന്റാണ്. 2014 മുതല്‍ തുടര്‍ച്ചയായി എസ്.എസ് .എല്‍.സി.യില്‍ 100 ശതമാനം വിജയമാണ് സ്‌കൂള്‍ കൈവരിച്ചുവരുന്നത്. റൂറല്‍ സര്‍വീ സ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയായിരുന്ന എം. പുരുഷോത്തമന്‍ ചെയര്‍മാനായി ട്ടുള്ള സംഘാടകസമിതിയാണ് വാര്‍ഷികാഘോഷത്തിന് നേതൃത്വം നല്‍കുന്നത്. നാളെ തുടങ്ങുന്ന വാര്‍ഷികാഘോഷപരിപാടികള്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 29നാണ് സമാപനം. സ്ഥാപക മാനേജരുടെ മകന്‍ ഡോ. പി. ശ്രീകുമാ രന്‍ പതാക ഉയര്‍ത്തും. ഘോഷയാത്രകള്‍ മാറ്റിവച്ച് വയനാടിന് കൈത്താങ്ങാകാന്‍ അ ധ്യാപകരും വിദ്യാര്‍ഥികളും സ്വരൂപിച്ച സഹായനിധി ചടങ്ങില്‍ എം.പി.യ്ക്ക് കൈ മാറും. ‘ ചെയര്‍ ചലഞ്ച് ‘ എന്ന പരിപാടിയ്ക്കും തുടക്കമിട്ടിട്ടുണ്ട്. ഡിസംബറില്‍ ആദര ണീയം പരിപാടി, വിദ്യാഭ്യാസ, സാംസ്‌കാരിക സമ്മേളനം, പൂര്‍വവിദ്യാര്‍ഥി സംഗമം, ഗുരുവന്ദനം എന്നിവയും നടക്കും. സമാപന സമ്മേളനത്തില്‍ കലാപരിപാടികളും നടക്കും.