കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരഭം തുടങ്ങുന്നതിനുള്ള കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു. പഞ്ചായത്തിന്റെ അധീനതയില്‍ ചുങ്കം മാങ്കുഴിപ്പാറയിലുള്ള സ്ഥലത്താണ് സ്വയംതൊഴില്‍ കേന്ദ്രമൊ രുക്കുന്നത്. 2024-25 വാര്‍ഷിക പദ്ധതിയില്‍ നിന്നും 20 ലക്ഷം രൂപയാണ് ഇതിനായി ചെ ലവഴിക്കുന്നത്. നിര്‍മാണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് നിര്‍വഹിച്ചു. നാല് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് കെട്ടിടം തുറന്ന് നല്‍കാ നാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മട ത്തുംപള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ ലക്ഷ്മിക്കുട്ടി, ഡി. വിജയലക്ഷ്മി, രുഗ്മണി, ഷെമീര്‍, ഹരിദാസന്‍, ശ്രീജ, മേരി സന്തോഷ്, അസി.സെക്രട്ടറി എ.എസ് ശിവ പ്രകാശന്‍, പ്രമോട്ടര്‍ സരിത, മുഹ്‌സിന്‍, സുനില്‍, ഓവര്‍സിയര്‍ നൗഷാദ് വെള്ളപ്പാടം, പി.ടി ജംഷി തുടങ്ങിയവര്‍ പങ്കെടുത്തു.