അലനല്ലൂര്‍ : കൊളക്കാട്ടില്‍ ഫാമിലി കാളംപാറ ഏരിയ സംഗമം കാളംപാറ മദ്രസ ഓ ഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിംകുട്ടി ഹാ ജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കൊളക്കാട്ടില്‍ ഹംസ ഹാജി അധ്യക്ഷനായി.

മെഡിക്കല്‍ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെ ബാസിം അമീന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെ. നദ ഷെറിന്‍, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെ. മുഹ്‌സിന, കെ. മുര്‍ഷിദ, കെ. ഫാത്തിമ നാജി യ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെ. സുവൈലിം, കെ. ഫിദ, കെ. ഹൈറുന്നിസ, കെ. മുഹമ്മദ് അക്മല്‍, കെ. മുഹമ്മദ് നവാസ്, മദ്‌റസ പ്ലസ്ടു പരീക്ഷ യില്‍ കെ. മുര്‍ഷിദ, കെ. മുഹ്‌സിന, മദ്രസ അഞ്ചാം ക്ലാസ് പരീക്ഷയില്‍ കെ. ഫാത്തിമ ഹന്ന, കെ. ഹുദാ ബഷീര്‍ എന്നിവരെ ആദരിച്ചു.

ഇര്‍ഷാദ് ഫൈസി പാണ്ടിക്കാട് കുടുംബ ജീവിതത്തിന്റെ മഹിനിയ ലക്ഷ്യങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പന്തലാന്‍ അബ്ദുപ്പുഹാജി, കുഞ്ഞാപ്പു വിളയൂര്‍, അബ്ദുറഫീഖ് കൊളപ്പുറം, അബ്ദുല്‍ കബീര്‍ കൊളപ്പുറം, കൊളക്കാട്ടില്‍ ഫാമിലി സം സ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം, അബ്ദുല്ല ഫൈസി, കെ. സക്കീര്‍ ഹുസൈ ന്‍ മാസ്റ്റര്‍, കാളംപാറ യൂണിറ്റ് സെക്രട്ടറി കെ.യൂസഫ് എന്നിവര്‍ സംസാരിച്ചു. കെ അസ്‌ക ര്‍, കെ ലുക്മാന്‍, കെ അഷ്‌റഫ്, കെ ഷിബിലി, കെ അലവിക്കുട്ടി, അബ്ദുറഷീദ്, എന്നിവര്‍ നേതൃത്വം നല്‍കി. കെ. അബൂബക്കര്‍ മൗലവി സ്വാഗതവും കെ. നൗഷാദ് കാഞ്ഞിരം പാറ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!