കുഴല്‍മന്ദം: വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് സഹകരണ വകുപ്പിന്റെ സഹായത്തോടെ കണ്‍സ്യൂമര്‍ഫെഡ് സഹകരണ വിപണി ആരംഭിച്ചു. കുഴല്‍മന്ദം ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വിപണി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഏപ്രില്‍ 12 മുതല്‍ 21 വരെയാണ് വിപണി. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വിപണിയിലൂടെ പൊതു മാര്‍ക്കറ്റില്‍ എത്തിക്കും. നിത്യോപയോഗ സാധനങ്ങള്‍ 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവിൽ വില്‍പ്പന നടത്തും. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലുമായി 170 വിഷു ഈസ്റ്റര്‍ സഹകരണ വിപണികളാണ് ഇത്തവണ തുറക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണ്‍ അധ്യക്ഷയായി. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ എ. അബൂബക്കര്‍ ആദ്യവി ല്‍പ്പന നിർവ്വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ എ. കൃഷ്ണന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ എ.ജാഫര്‍, കുഴല്‍മന്ദം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. തങ്കപ്പന്‍, കണ്‍സ്യൂമര്‍ ഫെഡ് ഗോഡൗണ്‍ മാനേജര്‍ ജി. കണ്ണന്‍ തുടങ്ങിയവർ പങ്കെടുത്തു.
