കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും അതിന് പിന്നാലെ ഉയര്‍ന്ന ലൈംഗീകാരോ പണങ്ങള്‍ക്കും പിന്നാലെ താരസംഘടനയായ അമ്മയില്‍ കൂട്ടരാജി, പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണ സമിതി പിരിച്ചുവിട്ടു. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും നടന്‍ സിദ്ദീഖ് താരസംഘടനയാ യ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. നടി രേവതി സമ്പത്ത് ഉയര്‍ ത്തിയ പീഡന ആരോപണത്തെ തുടര്‍ന്നാണ് സിദ്ദീഖ് രാജിവച്ചത്. ബംഗാളി നടി ശ്രീ ലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. പിന്നാലെ ജോയിന്റ് സെക്രട്ടറിയുമായ നടന്‍ ബാബു രാജിന് നേര്‍ക്കും ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതോടെ വലിയ പ്രതിസന്ധി യിലൂടെയാണ് അമ്മ കടന്ന് പോയത്. വിഷയത്തില്‍ പരസ്യപ്രതികരണവുമായി നടന്‍ ജഗദീഷ് അടക്കമുള്ള താരങ്ങള്‍ എത്തിയതും അമ്മയില്‍ സംഭവിച്ച ഭിന്നത മറനീക്കി പുറത്ത് വന്നതിന് ഉദാഹരണമായി ജയന്‍ ചേര്‍ത്തല അടക്കമുള്ള അംഗങ്ങളും നേതൃത്വത്തിനതെിരെ രംഗത്തെത്തി. അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടന്‍ പൃഥ്വിരാജ് കഴിഞ്ഞദിവസം തുറന്നടിക്കുകയും ചെയ്തു.
NEWS COPIED FROM MALAYALA MANORAMA ONLINE