കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികള്‍ ചന്ദ്രനെക്കുറിച്ചും ബഹിരാകാശ ത്തെക്കുറി ച്ചും ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ചാര്‍ട്ട് പ്രദര്‍ശനം, പതിപ്പ് നിര്‍ മ്മാണം, ഉപഗ്രഹങ്ങള്‍, റോക്കറ്റ് എന്നിവയുടെ മാതൃക നിര്‍മ്മാണം, ചന്ദ്രന്റെ വൃദ്ധി ക്ഷയം വ്യക്തമാക്കുന്ന മോഡല്‍ നിര്‍മ്മാണം പ്രദര്‍ശനം എന്നിവ നടത്തി. മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലാസുകളെ കണ്ടെത്തി സമ്മാനം നല്‍കി. ചാന്ദ്രദിന ക്വിസ് മത്സരത്തില്‍ 6ഡി ക്ലാസ്സിലെ പി.ഷഹീം ഒന്നാം സ്ഥാനവും 7ബി ക്ലാസ്സിലെ ടി.എന്‍. നിരഞ്ജന്‍ രണ്ടാം സ്ഥാനവും നേടി. ചാന്ദ്രയാത്രികരുടെ വേഷമണിഞ്ഞ വിദ്യാര്‍ ത്ഥികള്‍ ആദ്യ ചാന്ദ്ര യാത്രയുടെ വിവരങ്ങള്‍ മറ്റു കുട്ടികളുമായി പങ്കുവെച്ചു. പ്രധാന അധ്യാപകന്‍ ടി.എസ്.ശ്രീവല്‍സന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ രഞ്ജിത്ത് ജോസ്, ബിന്ദു.പി. വര്‍ഗ്ഗീസ്, കെ.വിനീത എന്നിവര്‍ നേതൃത്വം നല്‍കി.