അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ സെലന്‍ 2കെ24 എന്ന പേരില്‍ നടത്തിയ ചാന്ദ്രദിന പരിപാടികള്‍ ശ്രദ്ധേയമായി. പ്രത്യേക അസംബ്ലിയില്‍ കുട്ടികള്‍ നിര്‍മിച്ച റോക്കറ്റുകളുടെ പ്രദര്‍ശനവും ചാന്ദ്രദിന ഗാനങ്ങളുടെ അവതരണവും നടന്നു. എല്ലാ ക്ലാസുകളിലും ചാന്ദ്രദിന ക്വിസ് മത്സരങ്ങളും പോസ്റ്റര്‍ തയാറാക്കല്‍, ചന്ദ്രന്‍ കവിത കളില്‍, വീഡിയോ പ്രദര്‍ശനം എന്നിവയും നടന്നു. അലിഫ് ക്ലബ് ടാലന്റ് സബ്ജില്ലാതല പരീക്ഷയില്‍ പങ്കെടുത്ത റന ഫാത്തിമക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ദിനാചര ണത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ മാനത്തേക്ക് എന്ന പാഠഭാഗവുമായി ബന്ധ പ്പെട്ട പ്രവര്‍ത്തനങ്ങളും നടന്നു. വിവിധ ചാന്ദ്ര ദൗത്യങ്ങള്‍, ചന്ദ്രന്റെ പ്രത്യേകതകള്‍ എന്നിവ പ്രധാന അധ്യാപകന്‍ പി. യൂസഫ് വിശദീകരിച്ചു. ഒ. ബിന്ദു, പി. ഹംസ, കെ. ബിന്ദു, പി. ജിതേഷ് എന്നിവര്‍ സംസാരിച്ചു.