മണ്ണാര്‍ക്കാട് : നഗരസഭ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണവും ഭിന്നശേഷി വിദ്യാര്‍ഥികള്‍ ക്കുള്ള തൊഴില്‍പരിശീലന ഉപകരണങ്ങളുടെ ഉദ്ഘാടനവും എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ. നിര്‍വഹിച്ചു. മെഡിക്കല്‍ ക്യാംപില്‍ നിന്നും തിരഞ്ഞെടുത്ത 14ഓളം പേര്‍ക്ക് വീല്‍ചെയര്‍, തെറാപ്പി മാറ്റ്, വാക്കിംങ് സ്റ്റിക് തുടങ്ങിയവയും വിതരണം ചെയ്തു. പേപ്പര്‍ ബാഗ്, എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണ പരിശീലന ഉപകരണങ്ങളാണ് ഉഭയമാര്‍ഗം വാര്‍ഡിലുള്ള ഫെയ്ത്ത് ഇന്ത്യ വൊക്കേഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ ഒരുക്കിയ തൊഴില്‍ പരിശീലന കേന്ദ്രത്തിലുള്ളത്. നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, മാസിത സത്താര്‍, വത്സലകുമാരി, കൗണ്‍സിലര്‍മാരായ ടി.ആര്‍.സെബാസ്റ്റ്യന്‍, യൂസഫ് ഹാജി, രാധാകൃഷ്ണന്‍, ഷറഫുന്നീസ, ഉഷ, ഹസീന, സുഹറ, ഖയറുന്നിസ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ശ്രീലത, ഫെയ്ത്ത് ഇന്ത്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രജനി, പി.ടി.എ. പ്രസിഡന്റ് സുല്‍ഫിക്കര്‍ എന്നിവര്‍ പങ്കെടുത്തു.