മണ്ണാര്‍ക്കാട് : വനമഹോത്സവത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഹൈ സ്‌കൂള്‍ തല പരിസ്ഥിതി ക്വിസ് മത്സരം, പരിസ്ഥിതി പഠന ക്ലാസ് എന്നിവ സംഘടിപ്പി ച്ചു. 20 ഹൈസ്‌കൂളുകളില്‍ നിന്നായി മത്സരാര്‍ഥികള്‍ ഉള്‍പ്പടെ നൂറിലധികം പേര്‍ പങ്കെ ടുത്തു. കാരാകുര്‍ശ്ശി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്്കൂളിലെ വിദ്യാര്‍ഥി നികളായ സി.പി.ഷിഫ്‌ന ഷെറിന്‍ ഒന്നാം സ്ഥാനവും, എന്‍.റെന ഫാത്തിമ രണ്ടാം സ്ഥാ നവും കരിങ്കല്ലത്താണി ഫാത്തിമ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമ സല്‍വ മൂന്നാം സ്ഥാനവും നേടി.
ആനമൂളി വനസംരക്ഷണ സമിതി, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍, മണ്ണാര്‍ക്കാട് വന വികസന ഏജന്‍സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ശര്‍മിള മെമ്മോ റിയല്‍ ഹാളില്‍ നടന്ന മത്സരം അട്ടപ്പാടി റെയ്ഞ്ച് ഓഫിസര്‍ എന്‍.സഫീര്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുള്‍ ലത്തീഫ് ഓണ്‍ലൈനായി വനമഹോത്സവ സന്ദേശം നല്‍ കി. മത്സരാര്‍ഥികള്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ആനമൂളി വി. എസ്.എസ് പ്രസിഡന്റ് ടി.കെ.ജുനൈസ് അധ്യക്ഷനായി. ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.എം.മുഹമ്മദ് അഷ്‌റഫ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് എന്‍.പുരുഷോത്തമന്‍, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഓഫിസര്‍ ജയ് സണ്‍, ആനമൂളി വനസംരക്ഷണ സമിതി സെക്രട്ടറി എം.മൊഹമ്മദ് സുബൈര്‍ എന്നി വര്‍ സംസാരിച്ചു. ബി.എഫ്.ഒമാരായ കെ.എസ്.സന്ധ്യ, മുഹമ്മദ് സിദ്ദീഖ്, സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.