കോട്ടോപ്പാടം : ദേശീയപാതയില്‍ കൊടക്കാട് ഭാഗത്ത് ബസും കാറും കൂട്ടിയിടിച്ച് കാര്‍യാത്രികന് പരിക്കേറ്റു. അലനല്ലൂര്‍ സ്വദേശി മനോജ് (44)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പതിനൊന്നൊടെ കൊടക്കാട് ഭാഗത്തെ പെട്രോള്‍ പമ്പിന് മുന്നില്‍വെച്ചായി രുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയ കാര്‍ തിരിക്കുന്നതിനിടെ എതിരെവരിക യായിരുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ ഇടതുവശ ത്തിടിച്ച ശേഷം ബസ് പത്തുമീറ്ററോളം കാറിനെ നിരക്കികൊണ്ടുപോയാണ് നിന്നത്. ഡ്രൈവര്‍ സീറ്റിനടുത്ത് ഇരിക്കുകയായിരുന്ന മനോജിന് സാരമായി പരിക്കേല്‍ക്കുക യായിരുന്നു. നാട്ടുകാരും ബസ് യാത്രികരും ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ യുവാവിനെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. അപകടത്തില്‍ കാറിന്റെ ഒരുവശം തകര്‍ന്നു.
