കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സുവ ര്‍ണ ജൂബിലിയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാ പനം സ്കൂള്‍ മാനേജിങ് ട്രസ്റ്റ് ചെയര്മാന് കല്ലടി അബൂബക്കര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസി ഡന്റ് അക്കര മുഹമ്മദാലി അധ്യക്ഷനായി. അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി നട ത്തിയ വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പ്രശംസാപത്രങ്ങളും ചട ങ്ങില്‍ വിതരണം ചെയ്തു.പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ്, ഹെഡ്മാസ്റ്റര് പി. ശ്രീധരന്, മാനേ ജര് റഷീദ് കല്ലടി, കെ.സജ്ല, വി.പി. സലാഹുദ്ദീന്, ബഷീര്‍ പച്ചീരി, കെ.എസ്. മനോജ്, പി.സൈനുല്‍ ആബിദീന്‍, കെ.എം.മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.