തച്ചമ്പാറ : ദേശീയപാതയില്‍ മാച്ചാംതോടിന് സമീപം കെ.എസ്.ആര്.ടി.സി. ബസും സ്കൂട്ടറും തമ്മിലിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പരി ക്കേറ്റു. അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ വീട്ടില്‍ മാത്യു (60) ആണ് മരിച്ചത്. മകള്‍ അഞ്ജു (30)വിനാണ് പരിക്കേറ്റത്. ഇവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അഞ്ജുവിനെ പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.