കോട്ടോപ്പാടം: പ്രസിദ്ധമായ തെയ്യോട്ടുചിറ ആണ്ടുനേര്‍ച്ചയും കെ.എം.ഐ.സി. കമാലി അറബിക് കോളജ് 25-ാം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനവും ജൂണ്‍ ഏഴ് മുതല്‍ 13 വരെ നടക്കും. ഖുര്‍ ആന്‍ പാരായണം, കൊടി ഉയര്‍ത്തല്‍, കല്ലൂര്‍ ഉസ്താദ് അനുസ്മരണം, മതപ്രഭാഷണങ്ങള്‍, ക്യാംപുകള്‍, ദിക്‌റ്ദുആ സമ്മേളനം, ഖത്മുല്‍ ഖുര്‍ആന്‍, അന്നദാ നം, ഉലമ ഉമറാ സംഗമം, യുവജന സമ്മേളനം, മെഗാ എക്‌സ്‌പോ തുടങ്ങിയ വിവിധ പരിപാടികള്‍നടക്കും. കെ.എം.ഐ.സി. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമാ യി തെയ്യോട്ടുചിറ ഹയാത്തുല്‍ ഇസ്‌ലാം സംഘത്തിന് കീഴില്‍ 25 കര്‍മ പദ്ധതികളും നടപ്പിലാക്കും. ആറുദിവസങ്ങളിലായി നടക്കുന്ന ആണ്ടുനേര്‍ച്ചയില്‍ ആയിരങ്ങള്‍ പങ്കെടുക്കും.
