മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ നൊട്ടമല വളവില്‍ വാഹ നത്തിലെ ഓയില്‍ റോഡില്‍ പരന്നതിനെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ തെന്നിവീണു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. ഓയില്‍ റോഡില്‍ പരന്നത റിയാതെ കടന്നുപോയ വാഹനങ്ങളാണ് ഒന്നിനുപുറകെ ഒന്നായി തെന്നിവീണത്. നാട്ടു കാരെത്തി പരിക്കുപറ്റിയവരെ മണ്ണാര്‍ക്കാട് ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. പ്രഥമ ശുശ്രൂഷ നല്‍കിയശേഷം ഇവരെ പിന്നീട് വിട്ടയച്ചു. വിവരമറിഞ്ഞ് സ്ഥല ത്തെത്തിയ അഗ്‌നിരക്ഷാസേന വെള്ളം പമ്പുചെയ്ത് റോഡിലെ ഓയില്‍ നീക്കംചെയ്ത് അപകടഭീഷണി ഒഴിവാക്കി.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സജിത്ത് മോന്റെ നേതൃത്വത്തില്‍ സേന അംഗങ്ങളായ രാഹുല്‍, ഒ.എസ്.സുഭാഷ്, വി.സുരേഷ് കുമാര്‍, എന്‍ .അനില്‍കുമാര്‍, രാഗില്‍ എന്നിവര്‍ ചേര്‍ന്ന് 100 മീറ്ററോളം ദൂരം റോഡില്‍ പരന്ന ഓയില്‍ നീണ്ട പരിശ്രമത്തിനുശേഷം നീക്കംചെയ്തത്.
