മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണി റ്റിന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ നിര്‍വഹിച്ചു. എക്‌സിക്യുട്ടിവ് ഹാള്‍ ഹമീദ് ചെര്‍പ്പുളശ്ശേരിയും ഡയനിംഗ് ഹാള്‍ ഉദ്ഘാ ടനം യൂനിറ്റ് രക്ഷാധികാരി കെ.വി.ഷംസുദ്ദീനും നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍മാരായ സി.പി.പുഷ്പാനന്ദ്, വത്സലകുമാരി, യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണിമ, ട്രഷറര്‍ പി.യു.ജോണ്‍സ ണ്‍, എന്‍.ആര്‍.സുരേഷ്, യൂത്ത് വിംങ് ജില്ലാ പ്രസിഡന്റ് ഷമീര്‍ യൂണിയന്‍, വനിതാ വിംങ് പ്രസിഡന്റ് സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു.
