പട്ടാമ്പി: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ഞായറാഴ്ച പട്ടാമ്പി ശങ്കരമംഗലം ബൊഗൈന്‍വില്ല ഹെറിറ്റേജില്‍ നടക്കും. രാവിലെ ഒമ്പതിന് നടക്കുന്ന സംഘടനാ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ.ബി.കെ. കോമളം അധ്യക്ഷയാകും. തൃശ്ശൂര്‍ സോണ്‍ പ്രസിഡന്റ് ഡോ.എം.അര്‍ജ്ജുന്‍ സംഘടനാ പ്രമേയവും സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം ഡോ.കെ.വത്സലാദേവി സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടും സംസ്ഥാന വനിത കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.എം.എ.അസ്മാബി സംസ്ഥാന വനിത കമ്മിറ്റി റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ഡോ.സി.ആരതി ലക്ഷ്മി ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ വനിതാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.ടി.വി.നിഷ ജില്ലാ വനിതാ കമ്മിറ്റി റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ഡോ.എന്‍.കേശവപ്രസാദ് വരവു ചെലവു കണക്കുകളും അവതരിപ്പിക്കും.

സംസ്ഥാന എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ ഡോ.സ്മിത ജോജി, ഡോ.പി.സതീഷ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.കെ.നാരായണന്‍കുട്ടി, ഡോ.പി.എം. ദിനേശന്‍, ഡോ.ഇ.ബാസിം, സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.കെ.പി.എസ്. മുഹമ്മദ് സലീം, പട്ടാമ്പി ഏരിയ പ്രസിഡന്റ് ഡോ.പി.രജ്‌ന തുടങ്ങിയവര്‍ സംസാരിക്കും.

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മുഹ മ്മദ് മുഹ്‌സിന്‍ എം.എല്‍.എ. അധ്യക്ഷനാകും. പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഒ.ലക്ഷ്മിക്കുട്ടി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും. കെഎസ്ജിഎഎംഒഎ ജില്ലാ സെക്രട്ടറി ഡോ.എച്ച്.കൃഷ്ണകുമാര്‍, എഎംഒഎ ട്രഷറര്‍ ഡോ.മീര ഗുപ്ത, പിഎസിടിഒ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം ഡോ.എം.കെ.അനില, വിഷ്ണു ആയുര്‍വേദ കോളജ് എസ്എച്ച്എ ജോയിന്റ് സെക്രട്ടറി കെ.എസ്.അനഘാമൃത, സ്റ്റുഡന്റ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ സാന്ദ്ര ജോയ്, സ്വാഗതസംഘം രക്ഷാധികാരി ഡോ.പി.കെ.ഹരിദാസ്, ജനറല്‍ കണ്‍വീനര്‍ ഡോ.പി.ജയറാം തുടങ്ങിയവര്‍ സംസാരി ക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!