മണ്ണാര്‍ക്കാട് : പാലക്കയം വട്ടപ്പാറയില്‍ സ്വകാര്യഭൂമിയില്‍ തീപിടിത്തം. കരിയിലയും അടിക്കാടുമാണ് കത്തിയത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ശിരുവാണി റോഡില്‍ ഇഞ്ചക്കുന്ന് ചെക്‌പോസ്റ്റിന് 300 മീറ്റര്‍അകലെയുള്ള സ്വകാര്യഭൂമിയിലാണ് അഗ്നിബാധയുണ്ടായത്. ഏക്കര്‍ കണക്കിന് സ്ഥലത്തേക്ക് തീപടര്‍ന്നു. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് നിന്നും അഗ്നിരക്ഷാസേന അംഗങ്ങള്‍ എത്തിയെങ്കിലും തീപിടി ത്തമുണ്ടായ സ്ഥലത്തേക്ക് വാഹനമെത്താന്‍ പ്രയാസമായി. നാട്ടുകാര്‍ ചേര്‍ന്ന് തീനിയ ന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!