മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുര്‍ശ്ശി പഞ്ചായത്തുകളില്‍ ജലഅതോറി റ്റിയില്‍ നിന്നുള്ള ശുദ്ധജലവിതരണം കാര്യക്ഷമമാക്കുന്നതിനായി കെ.ശാന്തകുമാരി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തച്ചമ്പാ റ പഞ്ചായത്ത് ഹാളില്‍ ചേരുന്ന യോഗത്തില്‍ മൂന്ന് പഞ്ചായത്തുകളിലേയും പ്രസിഡ ന്റുമാരും, ജല അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും.
വേനല്‍ കടുത്തതോടെ പലഭാഗങ്ങളിലും കുടിവെള്ളപ്രശ്നം നേരിടുന്നുണ്ട്. തച്ചമ്പാറ പഞ്ചായത്തിലെ കമ്പിക്കുന്ന്, മുള്ളത്തുപാറ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 17 ദിവസത്തോളം വെള്ളം ലഭിച്ചില്ലെന്ന് പരാതിയുയര്‍ന്നിരുന്നു. സ്ഥലം സന്ദര്‍ശിച്ച് വിഷ യത്തില്‍ പരിഹാരം കാണാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകത്തതിനാല്‍ തച്ചമ്പാറ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജല അതോറിറ്റിയുടെ മണ്ണാര്‍ക്കാട് സെക്ഷന്‍ ഓഫിസിലെത്തി പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. തച്ച മ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അസി.എഞ്ചി നീയര്‍, ഓവര്‍സിയര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും പ്രശ്നപരിഹാരത്തിന് നടപടി യെടുക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ്നല്‍കിയതോടെ സമരം അവസാനിപ്പിക്കുകയായി രുന്നു.അന്നേദിവസം രാത്രിയില്‍ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തികയും ചെയ്തു.
സാധാരണയിലുള്ള ഷിഫ്റ്റ് സമയം വര്‍ധിപ്പിച്ച് തച്ചമ്പാറയിലേക്ക് മാത്രമായി 24മണി ക്കൂറോളം പമ്പിംഗ് നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇത് കാരാകുര്‍ശ്ശി പഞ്ചായത്തി നെ ബാധിച്ചതോടെ ജല അതോറിറ്റി ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്ത് അധികൃതരും കൂടിക്കാഴ്ച നടത്തി. പോംവഴിയെന്ന നിലയില്‍ ഒരു ദിവസം തച്ചമ്പാറയിലേക്കും രണ്ട് ദിവസം കാരാകുര്‍ശ്ശിയിലേക്കുമെന്ന രീതിയില്‍ ജലവിതരണം ക്രമീകരിക്കാമെന്നാണ് ധാരണയിലെത്തിയിരിക്കുന്നതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
കാഞ്ഞിരപ്പുഴ ഡാമിന് സമീപം പിച്ചളമുണ്ടയിലുള്ള ശുദ്ധീകരണ പ്ലാന്റില്‍ നിന്നാണ് മൂന്ന് പഞ്ചായത്തുകളിലേക്കും വെള്ളം പമ്പ് ചെയ്യുന്നത്. അമ്പത് കുതിരശക്തിയുള്ള രണ്ട് മോട്ടോറുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പകരമായുള്ള രണ്ട് മോട്ടോറുകളാകട്ടെ കാലപ്പഴക്കം കാരണം ഉപയോഗിക്കാന്‍ കഴിയാത്തവയാണ്. വോള്‍ട്ടേജ് പ്രശ്നമാണ് പ്രധാനമായും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈസമയങ്ങളില്‍ ഒരു മോട്ടോര്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നുള്ളൂ. ഇക്കാര്യം മേലുദ്യോഗസ്ഥരേയും വൈദ്യുതി വകുപ്പിനേയും അറിയിച്ചിട്ടുള്ളതായി ജല അതോറിറ്റി മണ്ണാര്‍ക്കാട് സെക്ഷന്‍ ഓഫിസ് അധികൃതര്‍ അറിയിച്ചു. മൂന്ന് പഞ്ചായത്തുകളിലുമായി ജല അതോറിറ്റിയുടെ കീഴില്‍ 12439 കുടിവെള്ള കണക്ഷനാണ് ഉള്ളത്. ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കിയതോടെ രണ്ടായിരത്തോളം കണക്ഷനും വര്‍ധിച്ചിട്ടുണ്ട്.