മണ്ണാര്‍ക്കാട് : കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വീടുകളിലേക്ക് ടാങ്കര്‍ ലോറിയില്‍ ശുദ്ധജലമെത്തിച്ച് തുടങ്ങി. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. ഇന്നലെ മുതലാണ് ജലവിതരണം തുടങ്ങിയത്. 5000 ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ട് ടാങ്കര്‍ ലോറികള്‍ ഇതിനായി വാടകയ്ക്കെടുത്തിരിക്കു കയാണ്. ഒരു വാര്‍ഡിലേക്ക് 10,000 ലിറ്റര്‍ വെള്ളം നല്‍കും. ഒരു ദിവസം നാല് വാര്‍ ഡുകളിലാണ് കുടിവെള്ളം വിതരണം ചെയ്യുക. കാഞ്ഞിരപ്പുഴ ഡാമിന് സമീപം പിച്ച ളമുണ്ടയിലുള്ള ശുദ്ധീകരണശാലയില്‍ നിന്നാണ് വെള്ളമെടുക്കുന്നത്.
വേനല്‍ കനത്തതോടെ മിക്ക പ്രദേശങ്ങളിലേയും കിണറുകളില്‍ ജലനിരപ്പ് താഴ്ന്നി രുന്നു. ജലജീവന്‍മിഷന്‍ പദ്ധതിയില്‍ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജലഅതോറിറ്റി വഴിയുള്ള ജലവിതരണത്തിലും പ്രതിസന്ധിയുണ്ട്. ശുദ്ധജലക്ഷാമം പിടിമുറുക്കിയതോടെയാണ് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടത്. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിക്കുന്നതിന് ജില്ലാ കലക്ടറെ സമീപിച്ച് അനുമതി നേടി. തുടര്‍ന്ന് ഭരണസമിതി യോഗം ചേര്‍ന്ന് ജലവിതര ണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ കല്ലാംകുഴി, അക്കിയംപാടം, തൃക്കള്ളൂര്‍, ഇരുമ്പകച്ചോല എന്നീ വാര്‍ഡുകളിലാ യിരുന്നു ജലവിതരണം. ഇന്ന് കാളയംകോട്, നൊട്ടമല, കുമ്പളംചോല, കല്ലംകുളം എന്നീ വാര്‍ഡുകളില്‍ വെള്ളമെത്തിക്കും. നിലവിലെ പ്രതിസന്ധി തീരും വരെ ജലവിതരണം തുടരനാണ് നീക്കം. വീടുകളിലേക്ക് ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിക്കുന്നതി ന്റെ ഉദ്ഘാടനം തൃക്കള്ളൂര്‍ വാര്‍ഡില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പ്രദീപ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, സ്ഥിരം സമിതി അധ്യക്ഷ മിനി ജോണ്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദാലി, ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.