മണ്ണാര്‍ക്കാട് : മലയോര മേഖലയായ പാലക്കയത്ത് പുലിയുടെ ആക്രമണത്തില്‍ വീട്ട മ്മയ്ക്ക് പരിക്കേറ്റു. ചീനിക്കപ്പാറ ചെട്ടിപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ സാന്റി (30)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതിനായിരുന്നു സംഭവം. വീടിന്റെ മറ്റുത്തിറങ്ങിയ സാന്റിയുടെ നേര്‍ക്ക് പുലി ചാടുകയായിരുന്നുവെന്നാണ് പറയുന്നത്. ബഹളം വെച്ച തോടെ പുലി ഓടിമറഞ്ഞു. ഇതിനിടെ സാന്റിയുടെ കൈകളില്‍ മുറിവേല്‍ക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. വീട്ടമ്മയുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും പുറത്തിറങ്ങി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവരം വനംവകുപ്പിനെ അറിയിച്ചു.