മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ചിറക്കല്‍പ്പടി അമ്പാഴക്കോട് ജനവാസ മേഖലയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ദ്രുത പ്രതികരണ സേനയെത്തി തിരച്ചില്‍ നടത്തി. ഇന്ന് രാത്രി എട്ടിനായിരുന്നു സംഭവം. വീടിന് സമീപത്ത് പുലിയെ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദ്രുതപ്രതികരണ സേന യും നാട്ടുകാരും ചേര്‍ന്ന് പരിസരങ്ങളില്‍ പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ പുലിയുടേതിന് സാദൃശ്യവുമില്ലായിരുന്നു. പ്രദേശത്ത് വന്നത് കാട്ടുപൂച്ചയാണെന്നാണ് ദ്രുതപ്രതികരണ സേന പറയുന്നത്. പ്രധാന റോഡില്‍ നിന്നും മീറ്ററുകള്‍ക്ക് അപ്പുറമാണ് പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നത്. ഇതോടെ പ്രദേശം ഭീതിയിലാവുകയും ചെയ്തു. ഇവിടെ നിന്നും കിലോമീറ്ററുകള്‍ മാറിയാണ് വനമേഖലയുള്ളത്.