തച്ചനാട്ടുകര: തച്ചനാട്ടുകര – അലനല്ലൂര്‍ – കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തുകള്‍ക്കായു ള്ള 66 ലക്ഷം ലിറ്റര്‍ ഭൂതല ജലസംഭരണിയുടെ നിര്‍മാണോദ്ഘാടനം നാളെ വൈകിട്ട് 3.30ന് തച്ചനാട്ടുകര കൊടക്കാട് ഇവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.

മൂന്ന് പഞ്ചായത്തുകളിലേക്കുള്ള സമഗ്രശുദ്ധജല പദ്ധതിയുടെ ഭാഗമായി ഒന്നാംഘട്ട ത്തില്‍ കുന്തിപ്പുഴ മുറിയങ്കണ്ണിക്കടവിലുള്ള കിണറും പമ്പ് ഹൗസും, 500 എംഎം ഡിഐ കെ9 റോ വാട്ടര്‍ പമ്പിംഗ് മെയിന്‍ 6035 മീറ്റര്‍, റോ വാട്ടര്‍, ക്ലിയര്‍ വാട്ടര്‍ പമ്പ് സെറ്റുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, വൈദ്യുതീകരണ പ്രവൃത്തികള്‍ നാല് വര്‍ഷം മുമ്പ് പൂര്‍ത്തീ കരിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉല്‍പ്പെടുത്തി മൂന്ന് പഞ്ചായത്തുകളിലുമായി 518.63 കിലോ മീറ്റര്‍ വിതരണ ശൃംഖല സ്ഥാപിക്കാനും 26048 കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനും തച്ചനാട്ടുകര പഞ്ചായത്തില്‍ 66 ലക്ഷം ലിറ്റര്‍ ഭൂതല ജലസംഭരണി നിര്‍മിക്കാനും 165.634 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. തച്ചനാട്ടുകര പഞ്ചായത്തില്‍ ആകെ 153 കിലോ മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനു ള്ളതില്‍ 73 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കുകയും 1079 ഗാര്‍ഹിക കണക്ഷന്‍ നല്‍കുകയും ചെയ്തു. അലനല്ലൂര്‍ പഞ്ചായത്തില്‍ ആകെ 160.79 കിലോ മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപി ക്കാനുള്ളതില്‍ 91 കിലോ മീറ്റര്‍ സ്ഥാപിച്ചു. 2874 ഗാര്‍ഹിക കണക്ഷന്‍നല്‍കിയിട്ടുമുണ്ട്. കോട്ടോപ്പാടം പഞ്ചായത്തില്‍ 205.14 കിലോ മീറ്റര്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനുള്ളതില്‍ 125 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും 2253 ഗാര്‍ഹിക കണക്ഷന്‍ നല്‍കുക യും ചെയ്തിട്ടുണ്ട്.

കുന്തിപ്പുഴ മുറിയങ്കണ്ണികടവ് സ്രോതസായിട്ടുള്ള പദ്ധതി പ്രകാരം 2050 ലെ പ്രതീക്ഷിത ജനസംഖ്യയായ 1,61,542 പേര്‍ക്ക് പ്രതിദിനം ആളോഹരി 100 ലിറ്റര്‍ ശുദ്ധജലം ലഭ്യമാകും. തച്ചനാട്ടുകര നാട്ടുകല്ലില്‍ ഭൂതലജലസംഭരണി നിര്‍മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുത്ത് പ്രവൃത്തികള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ഇത് പൂര്‍ത്തിയാ യാലേ മൂന്ന് പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കാനാകൂ.

ഉദ്ഘാടന ചടങ്ങില്‍ കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, സംസ്ഥാന വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, സംസ്ഥാന വാട്ടര്‍ അതോറിറ്റി അംഗം ജോസ് ജോസഫ്, ടെക്‌നിക്കല്‍ മെമ്പര്‍ എസ്. സേതുകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗഫൂര്‍ കോ ല്‍ക്കളത്തില്‍, മെഹര്‍ഖാന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, തച്ചനാട്ടുകര, കോട്ടോപ്പാടം, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.എം സലീം, ജസീന അക്കര, സജ്‌ന സത്താര്‍, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍. പ്രദീപ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതി നിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!