എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ രാജ്യത്തിന്റെ 75 ആമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. പ്രധാന അധ്യാപകന്‍ പി. യൂസഫ് പതാക ഉയര്‍ത്തി. കുട്ടി കളുടെ പ്രസംഗങ്ങള്‍, ദേശഭക്തി ഗാനാലാപനം എന്നീ പരിപാടികളും നടന്നു. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി പി. ഹംസ, സീനിയര്‍ അസിസ്റ്റന്റ് ഒ. ബിന്ദു, എസ്.ആര്‍.ജി. കണ്‍വീനര്‍ പി. ജിതേഷ് എന്നിവര്‍ സംസാരിച്ചു. മധുര പലഹാര വിതരണവും നടന്നു.