മണ്ണാര്‍ക്കാട് : തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന കുന്തിപ്പുഴ ജി.എം.എല്‍.പി. സ്‌കൂള്‍ ശതാബ്ദി നിറവില്‍. 1924ലാണ് വിദ്യാലയം പ്രവര്‍ത്തനം തുടങ്ങുന്നത്. കുന്തി പ്പുഴയിലേയും പരിസരപ്രദേശത്തേയും അക്ഷരസ്‌നേഹികളുടെ ദീര്‍ഘവീക്ഷണമാണ് സ്‌കൂളിന്റെ പിറവിക്ക് പിന്നില്‍. തുടക്കകാലത്ത് കുഞ്ഞിക്കോയയുടെ സ്‌കൂള്‍ എന്നാ ണ് അറിയിപ്പെട്ടിരുന്നത്. രണ്ട് സ്ഥലങ്ങളിലായി സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവര്‍ ത്തിച്ചിരുന്നത്. മണ്ണാര്‍ക്കാട് പഞ്ചായത്ത് ഏറ്റെടുത്തിന് ശേഷമാണ് നിലവിലെ സ്ഥലത്ത് സ്‌കൂള്‍ 1997 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നത്. വിദ്യാലയം നൂറ്റാണ്ട് പിന്നിടുന്നതിന്റെ സന്തോഷത്തിലാണ് കുന്തിപ്പുഴക്കാര്‍. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ശതാബ്ദി ആഘോഷിക്കുന്നത്. നാളെ വൈകിട്ട് നാല് മണിക്ക് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. പൊതുസമ്മേളനത്തിന് മുന്നോടിയായി ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് നിന്നും വിളംബരജാഥയുമുണ്ടാകും. കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.