കോട്ടോപ്പാടം : തിരുവിഴാംകുന്ന് ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റും പാലക്കാട് അഹല്ല്യ കണ്ണാ ശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ബോര്‍ഡ് പ്രസിഡന്റ് ജയരാജ് അധ്യക്ഷനായി. ദാമേദരന്‍ നമ്പീശന്‍, യൂസഫ് മാസ്റ്റര്‍, കുഞ്ഞീതു മാസ്റ്റര്‍, ജയപ്രകാശ് മാസ്റ്റര്‍, നിയാസ് ബാബു, ത്രേസ്യാമ്മ, കൊച്ചുകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ക്യാംപില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് വിദഗ്ദ്ധ ചികിത്സയും ആവശ്യമുള്ള രോഗികള്‍ക്ക് ശസ്ത്രക്രിയകളും നിര്‍ദേശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!