മണ്ണാര്‍ക്കാട്: നാടിന് ഉത്സവഛായ പകര്‍ന്ന വര്‍ണാഭമായ പരിപാടികളോടെ കോട്ടോപ്പാ ടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 48-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി. ഹമീദ് കൊമ്പത്ത്, കെ.എ.രതി, എം.രാധ, പി.ഗീതാദേവി, ഇ.രമണി, പി.ജാസ്മിന്‍ എന്നിവരാണ് ദീര്‍ഘകാല അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. പൊതുവിദ്യാ ഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ മുഖ്യാതിഥിയായി. ജില്ലാ വിദ്യാ ഭ്യാസ ഓഫീസര്‍ ജയരാജന്‍ നാമത്ത്, എ.ഇ.ഒ സി. അബൂബക്കര്‍, സ്‌കൂള്‍മാനേജിങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. പ്രധാനാധ്യാ പകന്‍ പി.ശ്രീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ്, ജില്ലാ പഞ്ചായത്തംഗം എം.മെഹര്‍ബാന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റഫീന റഷീദ്, പാറയില്‍ മുഹമ്മദലി, ഗ്രാമ പഞ്ചായത്തംഗം കെ.ടി. അബ്ദുളള, പി.ടി.എ പ്രസിഡന്റ് എ.മുഹമ്മദലി, ബി.പി.സി കെ.മുഹമ്മദലി, എസ്.നസീര്‍ ഹുസൈന്‍, ടി.കെ. ആമിനക്കുട്ടി, ടി.ശാലിനി, മുഹമ്മദലി ചാലിയന്‍, മുനീര്‍ താളിയില്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് വി.സുരേഷ്‌കുമാര്‍, മുന്‍ പ്രിന്‍സിപ്പാള്‍ കെ.ഹസ്സന്‍, കെ.എ. കരുണാകരന്‍, കെ.സാജിദ് ബാവ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ്, പ്രധാനാധ്യാ പകന്‍ പി.ശ്രീധരന്‍, മാനേജര്‍ റഷീദ് കല്ലടി, അണ്‍ എയ്ഡഡ് വിഭാഗം പ്രിന്‍സിപ്പാള്‍ കെ. സജ്ല, ജോണ്‍ റിച്ചാര്‍ഡ്, പി.ഇ.സുധ, പി.പി.മുഹമ്മദലി, സംഘാടക സമിതി കണ്‍വീനര്‍ കെ.മൊയ്തുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!