അലനല്ലൂര്‍ : നിര്‍ധനരായവര്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കുന്ന എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ‘അവരും ഉടുക്കട്ടെ’ പദ്ധതി മാതൃകയാവുന്നു. വിവിധ കാരണങ്ങളാല്‍ വീടുകളില്‍ മാറ്റിവെച്ചിരിക്കുന്ന ഉപയോ ഗിച്ച വസ്ത്രങ്ങള്‍ സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലേയും ആവശ്യക്കാര്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നതാണ് പദ്ധതി. സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലിസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്, ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റുകള്‍ സംയുക്ത മായി മലപ്പുറം പുളിക്കല്‍ ആസ്ഥാനമായുള്ള ഷെല്‍ട്ടര്‍ ഇന്ത്യയുടെ ഡ്രസ് ബാങ്കുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. പദ്ധതിയിലേക്ക് പുതിയ വസ്ത്രങ്ങളും ശേഖരിക്കുന്നുണ്ട്.
കീറാത്ത, നിറം മങ്ങാത്ത, അടിയുടുപ്പുകള്‍ ഒഴികെയുള്ള, ഉപയോഗിക്കാന്‍ പറ്റുന്ന വസ്ത്രങ്ങള്‍ കഴുകിയുണക്കി, ഇസ്തിരിയിട്ട്, മടക്കിയ വസ്ത്രങ്ങള്‍ ജനുവരി 31ന് വൈകുന്നേരം 4 മണിക്ക് മുന്‍പായി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളെ ഏല്‍പ്പിച്ചോ എടത്തനാട്ടുകര ഗവ.ഓറി യന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നേരിട്ടെത്തിച്ചോ പൊതുജനങ്ങള്‍ക്കും ഈ പദ്ധതിയില്‍ പങ്കാളികളാവാം.ഇവ ഷെല്‍ട്ടര്‍ ഇന്ത്യ വളന്റിയര്‍മാര്‍ സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും അത്യാവശ്യാക്കാര്‍ക്ക് സൗജന്യമായി എത്തിച്ചു നല്‍കും.
പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ലവ് ആന്‍ഡ് സെര്‍വ് കോര്‍ഡിനേറ്റര്‍ ബഷീര്‍ കരിഞ്ചപ്പാടി നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ എസ് പ്രതിഭ അധ്യക്ഷയായി. ലവ് ആന്റ് സെര്‍വ് വളണ്ടിയര്‍മാരായ പി. മുഹമ്മദാലി, അബ്ദുല്‍ ലത്തീഫ്, പ്രധാനാധ്യാപകന്‍ പി. റഹ് മത്ത്, അധ്യാപകരായ പി. അബ്ദുസ്സലാം, സി. ബഷീര്‍, സി. സിദ്ധീഖ്, സി.ജി. വിപിന്‍, റീന, കെ. ടി. സക്കീന, കെ. യൂനുസ് സലീം, പി.പി. അബ്ദുല്‍ ലത്തീഫ്, അച്ചുതന്‍ പനച്ചിക്കുത്ത്, വിദ്യാര്‍ഥികളായ ആര്‍. മുഹമ്മദ് റിഹാന്‍, പി. ബിയ്യ ഇശല്‍ എന്നിവര്‍ പങ്കെടുത്തു. സന്ദേശ രേഖാ വിതരണം, പോസ്റ്റര്‍ ഡിസ്പ്ലെ,സോഷ്യല്‍ മീഡിയാ പ്രചാരണവും നടത്തി.