മണ്ണാര്‍ക്കാട് : വിറകുശേഖരിക്കുന്നതിനിടെ കൈവിരല്‍ കാട്ടുപന്നി കടിച്ചുമുറിച്ച വീട്ടമ്മയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. പെരിമ്പടാരി കാഞ്ഞിരം കിഴക്കുംപുറം കോളനിയിലെ സുലോചന (48)യ്ക്ക് രണ്ട് ലക്ഷം രൂപയുടെ സഹായം നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് വനംവകുപ്പ് മന്ത്രി എ.കെ.ശശീ ന്ദ്രന്റെ ഇടപെടലുണ്ടായത്. ഇത് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീക രിക്കാന്‍ മണ്ണാര്‍ക്കാട് വനംഡിവിഷന്‍ ഓഫിസിലേക്ക് നിര്‍ദേശവും നല്‍കി.
കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് കാഞ്ഞിരംപാടം കിഴക്കുംപുറത്ത് വെച്ചാണ് സുലോ ചനയെ കാട്ടുപന്നി ആക്രമിച്ചത്. ഇവരുടെ ചെറുവിരല്‍ കാട്ടുപന്നി കടിച്ചു മുറിക്കുക യായിരുന്നു. വിരല്‍പൂര്‍ണമായും നഷ്ടപ്പെട്ട സുലോചന തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സതേടിയത്. മുറിവ് ഇപ്പോഴും പൂര്‍ണമായി ഉണങ്ങിയിട്ടില്ല. ബുദ്ധിമുട്ടിലാണ് കുടുംബത്തിന്റെ ജീവിതം. സുലോചയുടെ ഭര്‍ത്താവ് വേലായുധന്‍ രോഗിയാണ്. രണ്ട് കുട്ടികള്‍ പഠിക്കുന്നു. തൊഴിലുറപ്പ് ജോലിക്ക് പോയാണ് സുലോചന കുടുംബം പോറ്റുന്നത്. മുറിവുണങ്ങാത്തതിനാല്‍ ജോലിക്ക് പോകാനും നിവൃത്തിയില്ല. തുടര്‍ചികിത്സകള്‍ക്ക് സാമ്പത്തികം പ്രശ്നമായതോടെ ഇവര്‍ കുടുംബസമേതം മാസപ്പറ മ്പിലുള്ള സഹോദരന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഇതിനിടെയാണ് സര്‍ക്കാറിന്റെ സഹായമെത്താന്‍ പോകുന്നത്.
വെള്ളിയാഴ്ച വൈകിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുലോചന താമസിക്കുന്ന മാസപ്പറ മ്പിലുള്ള വീട്ടിലെത്തി വീവരങ്ങള്‍ തിരക്കി. ശനിയാഴ്ച ഓഫിസിലെത്താനും നിര്‍ദേശി ച്ചു. തുടര്‍ന്ന് രാവിലെ ഓഫിസിലെത്തി പ്രധാനപ്പെട്ട അപേക്ഷകളില്‍ ഒപ്പുവെച്ച് നല്‍കു കയും ചെയ്തു. കാട്ടുപന്നി ആക്രമണത്തില്‍ അംഗവൈകല്യം സംഭവിച്ചതിന് നഷ്ടപരി ഹാരം ലഭിക്കുന്നതിനുള്ള അപേക്ഷയായിരുന്നില്ല സുലോചന നേരത്തെ സമര്‍പ്പിച്ചിരു ന്നത്. ഇതിനാല്‍ ഉദ്യോഗസ്ഥര്‍ തന്നെ പുതിയ അപേക്ഷ ഫോറം നല്‍കുകയും അക്ഷയ സെന്ററിലേക്കെത്തിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് അപേക്ഷ നല്‍കാനും സഹാ യിച്ചു. അംഗവൈകല്യം സംഭവിച്ചതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായുള്ള അപേ ക്ഷയും താലൂക്ക് ആശുപത്രിയിലെത്തി അധികൃതര്‍ക്ക് നല്‍കി. അടുത്തമാസം ചേരു ന്ന മെഡിക്കല്‍ ബോര്‍ഡിലേ ഇതിന് അംഗീകാരം ലഭ്യമാകൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് ഇത് സര്‍ക്കാര്‍ തലത്തിലേക്ക് എത്തിച്ച് ധനസഹായം ലഭ്യമാക്കാ നുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.