കുമരംപുത്തൂര്‍ : കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേ ധിച്ച് മണ്ണാര്‍ക്കാട് കെ.എസ്.ഇ.ബി. സംയുക്ത സമര സമിതി കുമരംപുത്തൂരില്‍ പ്രകടന വും പൊതുയോഗവും നടത്തി. കണ്ടമംഗലത്ത് വൈദ്യുതി തടസ്സപ്പെട്ടെന്ന പരാതി പരി ഹരിക്കാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരായ പ്രകാശന്‍, പ്രസാദ്, ജനകന്‍, നിതിന്‍ എന്നിവരെ മര്‍ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും, ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും സംയുക്ത സമര സമിതി ആവശ്യ പ്പെട്ടു. കെ.എസ്.ഇ.ബി. പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ചുങ്കം വഴി ചുറ്റി തിരി ച്ച് ഓഫിസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് യോഗം റിട്ട. അസി. എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ ടി.ആര്‍.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.കൃഷ്ണകുമാര്‍ അധ്യക്ഷനായി. ഗഫൂര്‍, അബ്ദുള്‍ നാസര്‍, നാരായണന്‍കുട്ടി, നിസാര്‍, ബഷീര്‍, രമേഷ്, ഹിരദാസന്‍, ഉണ്ണി കൃഷ്ണന്‍, സബ് എഞ്ചിനീയര്‍ അഷ്‌റഫ്, എ.ഇ. ബാലഗോപാലന്‍ തുടങ്ങിയവര്‍ സംസാരി ച്ചു. വൈദ്യുതി വകുപ്പിലെ ഓഫിസര്‍മാര്‍, തൊഴിലാളികള്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങി യവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!