മണ്ണാര്‍ക്കാട് : കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ കേരളം ഒന്നാമത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെര്‍ഫോര്‍മറായി രുന്ന കേരളം ഇത്തവണ ബെസ്റ്റ് പെര്‍ഫോര്‍മര്‍ സ്ഥാനം കരസ്ഥമാക്കി. ഗുജറാത്ത്, തമിഴ് നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളോടൊപ്പം കേരളം ഒന്നാം സ്ഥാനം പങ്കിട്ടെടു ത്തിരിക്കുകയാണ്. നിലവാരമുള്ളതും മികവുറ്റതുമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമൊരു ക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ ക്കുള്ള അംഗീകാരമാണ് സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറാ യി വിജയന്‍ പറഞ്ഞു. ലോകോത്തര നിലവാരമുള്ള ഇന്‍കുബേഷന്‍ സൗകര്യങ്ങളും സൂ പ്പര്‍ ഫാബ്ലാബും സാമ്പത്തിക പിന്തുണയുമടക്കം സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി ഒരുപാട് സംവിധാനങ്ങളാണ് കേരളത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇവയില്‍ പലതിനും അന്താരാ ഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ചു. കേരളത്തിന്റെ സമഗ്രമായ സാമൂഹിക പുരോഗതിക്ക് വ്യവസായികമായ മുന്നേറ്റം അനിവാര്യമാണ്. ഈ വികസനക്കുതിപ്പിനായി വിവിധ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നു. ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങിലെ കേരളത്തിന്റെ മികച്ച പ്രകടനം.