അലനല്ലൂര്‍: പാലിയേറ്റീവ് ഹോം കെയറിന് വാഹനം വാങ്ങാന്‍ നാടൊരുമിച്ച് ബിരി യാണി ഫെസ്റ്റ് നടത്തി. കര്‍ക്കിടാംകുന്നില്‍ പ്രവര്‍ത്തിക്കുന്ന കനിവ് കര്‍ക്കിടാംകുന്ന് എന്ന സംഘടനയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള ഹോം കെയറിന് പുതിയ വാഹനം വാങ്ങാന്‍ ബിരിയാണി ഫെസ്റ്റ് നടത്തിയത്. കുളപ്പറമ്പ് അലയന്‍സ് ഓഡിറ്റോറിയത്തിലാണ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചത്. ഏഴായിരത്തോളം ബിരി യാണി പൊതികള്‍ പ്രത്യേക പാക്കിങ്ങോടുകൂടി വിതരണം ചെയ്തു. ഒരേസമയം വലിയ 16 ചെമ്പുകളില്‍ ബിരിയാണി പാചകം ചെയ്തു. നാട്ടുകാരും വനിതാ വിങ് പ്രവര്‍ത്തകരും സമീപ പ്രദേശങ്ങളിലെ പാലിയേറ്റീവ് സംഘടനകളും ഇതില്‍ കണ്ണിച്ചേര്‍ന്നു. പെരിന്തല്‍ മണ്ണ പൂപ്പലം എം.എസ്.ടി.എം കോളജിലെ നൂറോളം വിദ്യാര്‍ഥികളാണ് ബിരിയാണി പാ ക്ക് ചെയ്യാന്‍ കനിവിനെ സഹായിച്ചത്. കൂടാതെ വനിതകളും കുട്ടികളുമുള്‍പ്പെടെ നൂറു കണക്കിന് വളണ്ടിയര്‍മാര്‍ ശ്രമദാനത്തില്‍ പങ്കാളികളായി. നിര്‍ധനരായ വീടുകളിലെ രോഗികള്‍ക്കും കിടപ്പിലായവര്‍ക്കും അടുത്തുള്ള അഗതിമന്ദിരങ്ങളിലെ അന്തേവാസി കള്‍ക്കും സൗജന്യമായി ബിരിയാണി വിതരണവും നടത്തി. എല്ലാ വര്‍ഷവും കനിവ് പാലിയേറ്റീവ് ബിരിയാണി ഫെസ്റ്റ് നടത്തിവരുന്നുണ്ട്. ഫെസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ പി .കെ മുഹമ്മദാലി, ജനറല്‍ കണ്‍വീനര്‍ പി.പി.കെ അബ്ദുറഹിമാന്‍, കനിവ് പ്രസിഡന്റ് പി.കെ അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി പി.ഹംസ മാസ്റ്റര്‍, ട്രഷറര്‍ പി.കെ മുസ്തഫ, ടി.വി ഉണ്ണി കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം മെഹര്‍ബാന്‍ ടീച്ചര്‍, ജനപ്രതിനിധികളായ പി.ഷൗക്കത്ത ലി, അനിത വിത്തനോട്ടില്‍, പി.എം മധു, അഡ്വ. വി. ഷംസുദ്ദീന്‍, ടി.പി ഷാജി, പ്രിന്‍സിപ്പ ല്‍ അബ്ദുള്‍ കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.